നീലഗിരി-കുനൂരില്‍, ദേശീയപാതയ്ക്ക് സമീപം കാട്ടേരി ഫാമില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍വെടിഞ്ഞ സൈനികര്‍ക്ക് കേരളാ എക്‌സ്‌സര്‍വ്വീസ് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയും, തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായി അനുശോചനം രേഖപ്പെടുത്തി.സംയുക്ത
സേനാമേധാവി ജനറല്‍ ബിവില്‍ റാവത്ത് ഉള്‍പ്പെടെയുള്ള സൈനികരുടെ മരണം രാജ്യത്തിനും സൈന്യത്തിനും വളരെ വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് കേരളാ എക്‌സ്‌സര്‍വ്വീസ് കോണ്‍ഗ്രസ്സ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ഡിസിസിയില്‍ ചേര്‍ന്ന യോഗത്തില്‍ എക്സ് സര്‍വ്വീസ് കോണ്‍ഗ്രസ്സ് സ്റ്റേറ്റ് ചെയര്‍മാന്‍ കേണല്‍ ഭുവനേന്ദ്രന്‍ നായര്‍, മറ്റ് ഭാരവാഹികളായ ആന്റണി പുല്ലുവിള, കൃഷ്ണന്‍, ദിവാകരന്‍, ക്രിസ്തുദാസ് തുടങ്ങിയവര്‍ സംസാരിച്ചു.