ലണ്ടന്‍ മലയാളി കൗണ്‍സില്‍ അവാര്‍ഡ് കാരൂര്‍ സോമനും, മിനി സുരേഷിനും; സമര്‍പ്പണം 13-ന്

Spread the love

ചെങ്ങുന്നൂര്‍ : ലണ്ടന്‍ മലയാളി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് കാരൂര്‍ സോമന്‍ (സാഹിത്യ സമഗ്ര സംഭാവന) മിനി സുരേഷ് (കഥ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്.

ഡിസംബര്‍ 13 ന് 4 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡ് ദാനവും കാരൂര്‍ സോമന്‍ രചിച്ച 34 പുസ്തകങ്ങളുടെ പ്രകാശനവും നിര്‍വഹിക്കും. ആദ്യമായാണ് ഒരു വേദിയില്‍ ഒരു ഗ്രന്ധകര്‍ത്താവിന്റ 34 പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്നത്.

ചെങ്ങുന്നൂര്‍, പെണ്ണുക്കര വിശ്വഭാരതി ഗ്രന്ധശാലയില്‍ സഹൃദയകൂട്ടത്തിന്റ ആഭിമുഖ്യത്തില്‍ ലണ്ടന്‍ മലയാളി കൗണ്‍സിലിന്റെ സഹകരണത്തോടെ നടക്കുന്ന ചടങ്ങില്‍ മാവേലിക്കര എം.എല്‍.എ. എം.എസ്.അരുണ്‍ കുമാര്‍ അദ്യക്ഷത വഹിക്കും.

ഫ്രാന്‍സിസ് ടി.മാവേലിക്കര. ബീയാര്‍ പ്രസാദ്, ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍, വിശ്വന്‍ പടനിലം,മിനി സുരേഷ്, ജഗദിശ് കരിമുളക്കല്‍, മിനി സുരേഷ്, ജഗദിശ് കരിമുളക്കല്‍ ഡോ.എല്‍.ശ്രീരഞ്ജിനി, ഡോ.സിന്ധു ഹരികുമാര്‍ തുടങ്ങിയവരാണ്.

ആശംസകള്‍ നേരുന്നത് : ഫ്രാന്‍സിസ് ടി.മാവേലിക്കര, ബീയാര്‍ പ്രസാദ്, ചുനക്കര ജനാര്‍ദ്ധനന്‍ നായര്‍, വിശ്വന്‍ പടനിലം, ഷാജ് ലാല്‍, മിനി സുരേഷ്, ജഗദിശ് കരിമുളക്കല്‍, ഡോ.എല്‍.ശ്രീരഞ്ജിനി, ഡോ.സിന്ധു ഹരികുമാര്‍, അനി വര്ഗീസ്, അഡ്വ. ദിലീപ് ചെറിയനാട്, കെ.ആര്‍.മുരളീധരന്‍ നായര്‍, എല്‍സി വര്ഗീസ്, ഗീരീഷ് ഇലഞ്ഞിമേല്‍, സോമന്‍ പ്ലാപ്പള്ളി, കൃഷ്ണകുമാര്‍ കാരയ്ക്കാട് പ്രസംഗിക്കും.

പുസ്തകപ്രകാശനത്തോടനുബന്ധിച്ചു് ആര്‍ട്ടിസ്റ്റ് എ.വി.ജോസഫ് പേരിശേരിയുടെ ചിത്രപ്രദര്‍ശനീ, കവിയരങ്ങ്, സാഹിത്യ സദസ്സ് എന്നിവയുണ്ടായിരിക്കുമെന്ന് സഹൃദയകൂട്ടം ചെയര്‍മാന്‍ ആലാ രാജന്‍ അറിയിച്ചു.

ഡോ.ജോര്‍ജ് ഓണക്കൂര്‍, ഡോ. പള്ളിപ്പുറം മുരളി (ഇന്ത്യ), ശ്രീമതി.സിസിലി ജോര്‍ജ് (ഇംഗ്ലണ്ട്) എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്.

ആലാ രാജന്‍ ഫോണ്‍ നമ്പര്‍ -8606717190.

Author

Leave a Reply

Your email address will not be published. Required fields are marked *