ഭിന്നശേഷിക്കാര്‍ക്ക് സവരണം ഏര്‍പ്പെടുത്തണം:ഡിഏപിസി

Spread the love

ഭിന്നശേഷിക്കാര്‍ക്ക് ഗ്രാമപഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്ന് ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് സംസ്ഥാന എക്‌സി. യോഗം ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു തുല്യ നീതിയും അവസരവും ഉറപ്പാക്കേണ്ടത് അനിവാര്യവും ഈ കാലഘട്ടത്തിന്റെ ആവശ്യവുമാണ്. ഭിന്നശേഷി സംരക്ഷണ നിയമം എല്ലാ മേഖലകളിലും നടപ്പിലാക്കണമെന്ന് യോഗം തുടര്‍ന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഘടനയുടെ 12-ാം ജന്മദിന വാര്‍ഷിക സമ്മേളനം ജനുവരി മാസം 21-ാം തീയതി എല്ലാ ജില്ലകളിലും ആചാരിക്കാനും തീരുമാനിച്ചു. സംസ്ഥാനപ്രസിഡന്റ് കൊറ്റാമം വിമല്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ വീഡിയോ കോണ്‍ഫെറെന്‍സില്‍ സംഘടനാ ഭാരവാഹികളായ എ. സ്റ്റീഫന്‍, സജിമോന്‍ ഇരവിനെല്ലൂര്‍, പി പി ചന്ദ്രന്‍, അനില്‍ വെറ്റിലകണ്ടം, എ. ഷാന്റി ഖാന്‍, ഊരുട്ടമ്പലം വിജയന്‍, എ. നസീര്‍, അബ്ദുള്‍ ജലീല്‍, പോള്‍ പുല്ലേക്കാരന്‍, പി. ടി ബാലഗോപാലന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *