വർഗീയ രാഷ്ട്രീയം കളിക്കുന്നതിലൂടെ മുസ്ലിം ലീഗ് ബിജെപിയുടെ ബി ടീം ആകുകയാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സമീപകാലത്തെ ലീഗിന്റെ നിലപാടുകൾ ബിജെപിക്കുള്ള പരവതാനി വിരിക്കലാണ്.

എൻ.പി.ആർ നടത്താൻ മുഖ്യമന്ത്രി രഹസ്യമായി ഉത്തരവിറക്കി -എം.കെ. മുനീർ | mk  muneer against pinarayi vijayan-kerala news | Madhyamam

ലീഗ് രാഷ്ട്രീയപാർട്ടി ആണോ മതസംഘടന ആണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം പ്രസക്തമാണ്. പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് ആണോ എന്ന് ചോദിച്ച എം കെ മുനീർ സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഇളകി പോകുന്നത് കണ്ട് ഭയന്ന് നിൽക്കുകയാണ്. പിണറായി വിജയന് മുനീറിന്റെ സർട്ടിഫിക്കറ്റ് വേണ്ട.

സിപിഐ എമ്മിനും ഇടതുമുന്നണിക്കും സമൂഹത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണ കണ്ട് ലീഗിന് ഹാലിളകിയിരിക്കുകയാണ്. ലീഗിന്റെ സംസ്കാരം കോഴിക്കോട്ടെ റാലിയിൽ ജനം കണ്ടതാണ്. വർഗീയ കാർഡ് ഇറക്കിയാലൊന്നും ലീഗിന് അണികളുടെ ചോർച്ച തടയാനാവില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Leave Comment