ബോസ്റ്റൺ : ന്യൂ ഇംഗ്ളണ്ടിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ളണ്ട് (കെയ്ൻ) ന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങൾ വിപുലമായ രീതിയിൽ പുതിയ സാരഥികളോടൊപ്പം നടത്തപ്പെടുന്നു.
പ്രസിഡണ്ട് വർഗീസ് പാപ്പച്ചന്റെ (ഷാജി) നേതൃത്വത്തിൽ വൈസ് പ്രസിഡണ്ട് ഷീല കൈതമറ്റം, സെക്രട്ടറി അനിൽ വർഗീസ്, ജോയിന്റ് സെക്രട്ടറി ഷൈനി എബ്രഹാം , ട്രഷറർ റോഷൻ ജോർജ് എന്നിവർ കമ്മിറ്റി അംഗങ്ങളോടൊപ്പം പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. ആർട്സ് സെക്രട്ടറി കാജൽ അന്തിക്കാടാണ് കലാപരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
ബോസ്റ്റണു സമീപം മെഡ്‌വേ ഹൈസ്കൂളിൽ ഡിസംബർ 18 നു ശനിയാഴ്ച 2 മുതൽ 6 വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിയ്ക്കുന്നത്. ന്യൂ ഇംഗ്ലണ്ടിലെ മലയാളികളുടെ കൂട്ടായ്മയായ ഈ സംഘടന 50 വർഷങ്ങൾ പിന്നിട്ടിരിക്കുന്നതിന്റെ സ്മരണികയായി പുറത്തിറക്കിയ സുവനീറിന്റെ കോപ്പികൾ അന്നേ ദിവസം വിതരണം ചെയ്യും.
മുഖ്യാതിഥി ക്നാനായ ആർച്ച് ഡയോസിസ് അമേരിക്ക -കാനഡ- യൂറോപ്പ് മെത്രാപ്പൊലീത്താ അഭിവന്ദ്യ അയൂബ് മോർ സിൽവാനിയോസ് പുതുവത്സര സന്ദേശം നൽകും. ഫാ.സിജോ ജേക്കബ് സി.എം.ഐ (കാർമലൈറ്റ് ചാപ്പൽ, പീബഡി) ക്രിസ്തുമസ് സന്ദേശം അറിയിക്കും. തുടർന്ന് ക്രിസ്തു ജനനത്തെ ഓർമപ്പെടുത്തുന്ന സ്കിറ്റിനോടുകൂടി വിവിധ കലാപരിപാടികൾ ആരംഭിക്കും.
ശ്രുതിമധുരമായ ക്രിസ്തുമസ് ഗാനങ്ങൾ കോർത്തിണക്കിയ ലൈവ് ഓർക്കസ്ട്ര, ക്രിസ്‌തുമസ് അപ്പൂപ്പൻ നയിക്കുന്ന പരേഡ്, ക്ലാസിക്കൽ, സെമിക്ലാസിക്കൽ, സിനിമാറ്റിക്കൽ ഡാൻസുകൾ, സ്‌കിറ്റുകൾ തുടങ്ങിയവ കോർത്തിണക്കിയ കലാപരിപാടികൾക്ക് ബോസ്റ്റണിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ ദേവാലയങ്ങളിലെയും കലാകാരന്മാരുൾപ്പെടെ മറ്റു കലാപ്രതിഭകളും സജീവമായി പങ്കെടുക്കും. ഏകദേശം 4 മണിക്കൂർ നീളുന്ന ദൃശ്യവിരുന്നിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി പ്രസിഡണ്ട് ഷാജി അറിയിച്ചു.
വെജിറ്റേറിയൻ – നോൺ വെജിറ്റേറിയൻ വിഭവങ്ങളോടെയുള്ള ക്രിസ്തുമസ് ഡിന്നറോടെ പരിപാടികൾ സമാപിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
വർഗീസ് പാപ്പച്ചൻ (ഷാജി) (പ്രസിഡണ്ട്) – 508 423 9291
അനിൽ വർഗീസ് (സെക്രട്ടറി) – 857 707 2503
കാജൽ അന്തിക്കാട് (ആർട്സ് സെക്രട്ടറി) – 617 378 7823
വെബ്സൈറ്റ് – www.kaneusa.org
കുര്യാക്കോസ് മണിയാട്ടുകുടിയിൽ അറിയിച്ചതാണിത്.
റിപ്പോർട്ട് : ജീമോൻ റാന്നി