ഇരുപത്തിഒന്ന് വര്‍ഷത്തിനു ശേഷം വിശ്വസൗന്ദര്യറാണി കിരീടം ചൂടി ഇന്ത്യന്‍ സുന്ദരി

യിസ്രായേല്‍: രണ്ടു പതിറ്റാണ്ടിനുശേഷം വിശ്വസൗന്ദര്യറാണി കിരീടം ചൂടി ഇന്ത്യന്‍ സുന്ദരി ഹര്‍നാസ് സന്ധു യിസ്രായേലില്‍ ഇന്ന്(ഡിസംബര്‍ 12ന്) നടന്ന ഏഴുപതാമത് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ 80 മത്സരാര്‍ത്ഥികളില്‍ നിന്നാണ് ഇരുപത്തി ഒന്നുകാരിയായ ഹര്‍നാസ് സന്ധു ഒന്നാം സ്ഥാനത്തെത്തിയത്.

2020 ലെ മിസ് യൂണിവേഴ്‌സ് ആന്‍ഡ്രിയ മെസ(മെക്‌സിക്കൊ)യാണ് സന്ധുവിനെ കിരീടം അണിയിപ്പിച്ചത്.

Picture2

അവസാന നിമിഷം വരെ ഉദ്യോഗം നിലനിര്‍ത്തിയ മൂന്നുപേരില്‍ ഇന്ത്യന്‍ സുന്ദരിയെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ സന്തോഷാധിരേകത്താല്‍ കണ്ണില്‍നിന്നും ധാരയായി കണ്ണീര്‍ കണങ്ങള്‍ പൊഴിച്ചു, നിലത്ത് കുനിഞ്ഞഇരുന്നാണ് പ്രഖ്യാപനത്തെ ഹര്‍നാസ് എതിരേറ്റത്.

Picture3ഒന്നാം സ്ഥാനം പരാഗ്വേക്കും, മൂന്നാം സ്ഥാനം ദക്ഷിണാഫ്രിക്കക്കും ലഭിച്ചു. 2000 ത്തില്‍ പഞ്ചാബിലെ സിക്ക് കുടുംബത്തിലായിരുന്നു ഇവരുടെ ജനനം. പബ്ലിക്ക് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥിയായ ഇവര്‍ കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യന്‍ സുന്ദരിപട്ടം കരസ്ഥമാക്കിയിരുന്നു. നിരവധി പഞ്ചാബ് സിനിമകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

Leave Comment