രമേശ് ചെന്നിത്തല ഡിസംബര്‍ 15 ന് അട്ടപ്പാടി സന്ദര്‍ശിക്കും

തിരു:നാലു ദിവസത്തിനുള്ളില്‍ അഞ്ച് ശിശുമരണങ്ങള്‍ നടന്ന അട്ടപ്പാടിയില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തും.

അട്ടപ്പാടിയിലെ ആദിവാസി പ്രശ്‌നങ്ങള്‍ അടിയന്തര ശ്രദ്ധ നല്‍കി പരിഹരിക്കുന്നതിനുപകരം,ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ആദിവാസികളുമായി ഏറെ അടുപ്പമുണ്ടായിരുന്ന അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ തിരക്കു പിടിച്ച് മാറ്റിയത് ഉള്‍പ്പെടെ അട്ടപ്പാടി മില്ലറ്റ് ഗ്രാമം - Krishideepam.in

സര്‍ക്കാര്‍ തെറ്റായ തീരുമാനങ്ങളാണ് ഇപ്പോഴും കൈ ക്കൊണ്ടുകൊണ്ടിരിക്കുന്നത് . അങ്ങനെ അട്ടപ്പാടിയിലെ ആദിവാസിപ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ സന്ദര്‍ശനം.
നേരത്തേ കെ.പി സി സി പ്രസിഡന്റ് ആയിരിക്കുമ്പോഴും ആഭ്യന്തര മന്ത്രിയും പ്രതിപക്ഷനേതാവും ആയിരിക്കുമ്പോഴും , ആദിവാസി മേഖലയുടെ ഉന്നമനത്തിനായി നടപ്പിലാക്കിയ ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായി ചെന്നിത്തല നിരവധി തവണ അട്ടപ്പാടി സന്ദര്‍ശിക്കുകയും ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

 

 

Leave Comment