റവ.ഡോ പി.എസ് ഫിലിപ്പിൻ്റെ ആകസ്മിക വിയോഗത്തിൽ ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു

Spread the love

ഹൂസ്റ്റൺ : അസംബ്ലീസ് ഓഫ് ഗോഡ്സൂപ്രണ്ട് റവ.ഡോ പി.എസ് ഫിലിപ്പിൻ്റെ ആകസ്മിക വിയോഗത്തിൽ ഇന്റർനാഷണൽ പ്രയർ ലൈൻ ആദരാഞ്ജലികൾ അർപ്പിക്കുകയും,ദുഃഖത്തിലായിരിക്കുന്ന കുടുംബാഗങ്ങൾ , സഭ വിശ്വാസികൾ എന്നിവരെ അനുശോചനം അറിയിക്കുകയും,അവരുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി ഐ പി അൽ കോർഡിനേറ്റർ സി വി സാമുവേൽ പറഞ്ഞു
ഡിസംബർ 14 ചൊവാഴ്ച വൈകീട്ട് ചേർന്ന ഇന്റർനാഷണൽ പ്രയർ ലൈൻ 396 മത് പ്രയർ മീറ്റിംഗിൽ ആമുഖ പ്രസംഗം നട ത്തുകയായിരുന്നു അദ്ദേഹം .

1947 സെപ്റ്റംബർ 18 ന് ജനിച്ച പി.എസ്. ഫിലിപ്പ് ഇന്ത്യയിലെ വിവിധ ബൈബിൾ കോളേജുകളിൽ നിന്നും വേദപഠനം നടത്തി .1968 ൽ പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ അധ്യാപകനായിരുന്നു . 1985 മുതൽ 2009 വരെ പുനലൂർ ബെഥേൽ ബൈബിൾ കോളേജിന്റെ പ്രിൻസിപ്പൾ സ്ഥാനം വഹിച്ചു. 2009 ൽ വെസ്റ്റ് മിനിസ്റ്റർ സെമിനാരിയിൽ നിന്നും ഡോക്ടറേറ്റും നേടി. കഴിഞ്ഞ മൂന്നുപതിറ്റാണ്ട് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ നേതൃത്വനിരയിൽ വിവിധ ചുമതലകൾ നിറവേറ്റിവരികയായിരുന്ന റവ.ഡോ പി.എസ്. ഫിലിപ്പെന്നും സി വി ആസ് പറഞ്ഞു
ഡിസംബർ 17ന് ബഥേൽ ബൈബിൾ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്കാര ചടങ്ങുകളിൽ ദൈവീക സാന്നിധ്യം പകരുന്നതിനു പ്രാർത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു

റവ പി എം തോമസ് അച്ചന്റെ പ്രാർത്ഥനയോടെ ഐ പി എൽ പ്രാർത്ഥന ആരംഭിച്ചു .ന്യൂയോർക്കിൽ നിന്നുള്ള മത്തായി എം സാമുവേൽ പാഠഭാഗം വായിച്ചു, റവ ക്രിസ്റ്റഫർ ഡാനിയൽ അച്ചൻ ധ്യാനപ്രസംഗം നടത്തി ., ക്രിസ്തുവിന്റെ ജനനപെരുനാൾ ആഘോഷിക്കുന്നതിനു നാം തയാറെടുക്കുമ്പോൾ നമ്മുടെ ഹൃദയം തിരുപ്പിറവി ഉൾക്കൊള്ളുന്നതിനു തയാറാക്കിയിട്ടുണ്ടോ എന്ന്‌ നാം ഓരോരുത്തരും സ്വയം ശോധന ചെയേണ്ടതാണെന്നു അച്ചൻ ഓർമിപ്പിച്ചു . തുടർന് മധ്യസ്ഥ പ്രാർത്ഥന നടത്തി. ഐ പി എൽ കോർഡിനേറ്റർ ടി എ മാത്യു നന്ദി പറഞ്ഞു .

Author

Leave a Reply

Your email address will not be published. Required fields are marked *