ഡാളസ് മാർത്തോമാ ചർച്ച ബാങ്ക്‌റ്റിനോടനുബന്ധിച്ചു സംഘടിപ്പിച്ച “സൈലന്റ് നൈറ്റ്‌”നാടകം പ്രശംസനീയം

Spread the love

ഡാളസ് : ഡാളസ് മാർത്തോമാ ചർച്ച (ഫാർമേഴ്‌സ് ബ്രാഞ്ച്) ചാരിറ്റി പ്രവർത്തനങ്ങൾക്കു ആവശ്യമായ ധനസമാഹരണത്തിന്റെ ഭാഗമായി ഡിസംബർ 11 ശനിയാഴ്ച വൈകീട്ട് സംഘടിപ്പിച്ച ബാങ്ക്‌റ്റിനോടനുബന്ധിച്ചു ഭരതകല തീയേറ്റേഴ്സ് അവതരിപ്പിച്ച “സൈലന്റ് നൈറ്റ്‌ “നാടകം കാണികളുടെ മുക്തകണ്ഠ പ്രശംസ നേടി .

2018 ൽ ഡാളസിലെ കലാപ്രേമികളായ ഹരിദാസ് തങ്കപ്പൻ, അനശ്വരം മാമ്പിള്ളി രണ്ടു സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ കലാ സംരംഭ മാണ് ഭരതകല തീയേറ്റേഴ്സ്. ഇതിനൊടകം 10 സ്റ്റേജ്കളിൽ ഭരതകല തീയേറ്റേഴ്സ് വിഭാവനം ചെയ്ത നാടകങ്ങൾ ലോസ്റ്റ്‌ വില്ല, സൂര്യ പുത്രൻ, പ്രണയാർദ്രം, പ്രേമലേഖനം, സൈലന്റ് നൈറ്റ്‌, ഇസബെല്ല എന്നിവ ഇതിനകം തന്നെ വളരെയധികം ജനശ്രദ്ധ നേടി കഴിഞ്ഞതാണ്

മാർത്തോമാ ചർച്ച ഡാളസ്, ഫാർമേഴ്‌സ് ബ്രാഞ്ചിൽ ക്രിസ്തു മസ് പരിപാടിയുടെ പ്രധാന ഇനമായിരുന്നു സൈലന്റ് നൈറ്റ് എന്ന നാടകം . ഭരതകലയിലെ മുതിർന്ന നടനും അമേരിക്കൻ നാടക വേദികളിൽ ശ്രദ്ധ നേടിയ ചാർളി അങ്ങാടിച്ചേരി, ഹരിദാസ്‌ തങ്കപ്പൻ, ജെയ്സൺ ആലപ്പാടൻ, ദീപ സണ്ണി സുബി ഫിലിപ്പ്, ലിയ നെബു, അലെൻ ജോർജ്, ആഡ്രഡിന സണ്ണി, അൽസ്റ്റാർ മാമ്പിള്ളി, സംഗീത് ആലപ്പാടൻ, സൂരജ് ആലപ്പാടൻ എന്നിവരായിരുന്നു സൈലന്റ് നൈറ്റിൽ വ്യത്യസ്ഥ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയത് .തിരക്കഥ സഹായം സലിൻ ശ്രീനിവാസ്,പശ്ചാത്തല സഹായം നെബു കുര്യാക്കോസ്, അരുൺ പോൾ, സാമുൽ യോഹന്നാൻ, എന്നിവർ ഒരുക്കി. കഥ, തിരക്കഥ, സംവിധാനം അനശ്വരം മാമ്പിള്ളി നിർവഹിച്ചു.
ബാങ്ക്വറ്റിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്കു ഇടവക വികാരി വെരി റവ ഡോ:ചെറിയാൻ തോമസ് , ബാബുകുട്ടി സ്കറിയ (കൺവീനർ ),അബി ജോർജ് (കോ കൺവീനർ ) ബിജിലി ജോർജ്‌ എന്നിവർ നേത്വത്തം നൽകി .

Author

Leave a Reply

Your email address will not be published. Required fields are marked *