യുക്മ ദേശീയ കലാമേള നെടുമുടി വേണു നഗറിൽ ശനിയാഴ്ച 11.30 AM ന്; പ്രശസ്ത കഥാകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും

Spread the love

പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബർ 18 ശനിയാഴ്ച നെടുമുടി വേണു നഗറിൽ (വിർച്വൽ പ്ലാറ്റ്ഫോം) രാവിലെ 11.30 AM ന് നടക്കും.പ്രശസ്ത കഥാകാരി സാറാ ജോസഫ് യുക്മ ദേശീയ കലാമേള 2021 ൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിക്കും. യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ 11.30 AM (യുകെ) 5PM (ഇന്ത്യ) നായിരിക്കും ഉദ്ഘാടന സമ്മേളനം നടക്കുന്നത്. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിക്കുമെന്ന് യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള അറിയിച്ചു.

ഉദ്ഘാടന സമ്മേളനത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള അദ്ധ്യക്ഷത വഹിക്കും. യുക്മ വൈസ് പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കും. യുക്മ കലാമേളയുടെ ചുമതല വഹിക്കുന്ന ദേശീയ വൈസ് പ്രസിഡൻ്റ് ലിറ്റി ജിജോ, ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് നന്ദി പ്രകാശിപ്പിക്കും. തുടർന്ന് കലാപരിപാടികളും, കലാമേളയുടെ ഏതാനും മത്സരങ്ങളും സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.
കലാമേളയുടെ ഉദ്ഘാടനത്തിന് ശേഷം തുടർന്നുള്ള ദിവസങ്ങളിൽ കലാമേളയിലെ മത്സരാർത്ഥികളുടെ പ്രകടനങ്ങൾ യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. തുടർന്ന് വിധി നിർണയം പൂർത്തിയാക്കി വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുന്നതാണ്.

ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മ, ലോകമെങ്ങുമുള്ള ഒരു പ്രവാസി പ്രസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത വിധത്തിൽ, തുടർച്ചയായി സംഘടിപ്പിച്ചിരിക്കുന്ന പന്ത്രണ്ടാമത് ദേശീയ കലാമേളക്കാണ് പതിനെട്ടിന് ശനിയാഴ്ച തിരിതെളിയുന്നത്. ലോകമെങ്ങും കോവിഡിൻ്റെ ഭീതി ഏറ്റവും പാരമ്യത്തിലെത്തി വിറങ്ങലിച്ച് നിന്ന കാലഘട്ടത്തിൽ പോലും യുക്മ കലാമേളകൾക്ക് മുടക്കം വന്നില്ല എന്നത് തികച്ചും അഭിമാനാർഹമായ കാര്യമാണ്.

യുകെയിലെ മലയാളി സമൂഹത്തിൻ്റെ ദൈനംദിന കാര്യങ്ങളിൽ സമയോചിതമായി ഇടപെട്ടുകൊണ്ട് മുന്നേറുന്ന യുക്മ എന്ന മഹാപ്രസ്ഥാനത്തിൻ്റെ തലയിലെ പൊൻ തൂവലുകളാണ് യുക്മ കലാമേളകൾ. ലോകമെങ്ങുമുള്ള മനുഷ്യസമൂഹം വിഷമമേറിയ സാഹചര്യത്തിലും നിരാശയിലൂടെയും മറ്റും കടന്നു പോയപ്പോഴും അവരെ അതിൽ നിന്നെല്ലാം മാറ്റി നിറുത്തി യു കെ മലയാളികൾക്ക് പ്രതീക്ഷയുടെ അണയാത്ത പൊൻകിരണങ്ങൾ സമ്മാനിച്ചു കൊണ്ട് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് യുകെയിൽ യുക്മയുടെ നേതൃത്വത്തിൽ കോവിഡ് കാലഘട്ടങ്ങളിൽ സംഘടിപ്പിച്ചത്.

യുക്മ ദേശീയ കലാമേള 2021ൻ്റെ ഡിസംബർ 18 ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന പരിപാടിയിലേക്ക് യുകെയിലും ലോകമെങ്ങുമുള്ള എല്ലാ കലാ സ്നേഹികളെയും സഹൃദയരേയും യുക്മ ദേശീയ സമിതിക്കു വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് സ്വാഗതം ചെയ്തു കൊള്ളുന്നു.

UUKMA National PRO & Media Coordinator
_______________________________________________
Union of United Kingdom Malayalee Associations

Author

Leave a Reply

Your email address will not be published. Required fields are marked *