ഹൂസ്റ്റണ്‍ കെ.സി.എസിന്റെ ക്രിസ്മസ് ആഘോഷവും കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ കിക്കോഫും 18 ന് – സാബു മുളയാനിക്കുന്നേല്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷവും, 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍ വച്ച് നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ കിക്കോഫും ഡിസംബര്‍ 18-ാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഹൂസ്റ്റണ്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു.

ഹൂസ്റ്റണ്‍ കെ.സി.എസ്. എന്ന സംഘടന രൂപീകൃതമായതിന്റെ 30-ാം വാര്‍ഷികം തദവസരത്തില്‍ സമുചിതരമായി ആഘോഷിക്കുന്നു. ഹൂസ്റ്റണിലെ ക്‌നാനായ മക്കളുടെ കൂട്ടായ്മയുടെ 30-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍ നടക്കുന്ന ക്രിസ്തുമസ് ആഘോഷത്തിലേക്കും തദവസരത്തില്‍ നടക്കുന്ന ക്‌നാനായ കണ്‍വന്‍ഷന്‍ കിക്കോഫിലേക്കും ഹൂസ്റ്റണിലെ മുഴുവന്‍ ക്‌നാനായ മക്കളെയും ക്ഷണിക്കുന്നതായി ഹൂസ്റ്റണ്‍ കെ.സി.എസ്. പ്രസിഡന്റ് ജിമ്മി കുന്നശ്ശേരിയില്‍ അറിയിച്ചു. വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന സ്‌നേഹവിരുന്നോടെ പരിപാടികള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് വര്‍ണ്ണശബളമായ കലാസന്ധ്യയും പൊതുസമ്മേളനവും നടത്തപ്പെടുന്നു.

നാല് വര്‍ഷങ്ങള്‍ക്കുശേഷം നടത്തപ്പെടുന്ന 2022 കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ കിക്കോഫില്‍ മുഖ്യാതിഥിയായി കെ.സി.സി.എന്‍.എ പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ പങ്കെടുക്കുന്നു.

ഇന്‍ഡ്യനപോളിസിലെ ജെ.ഡബ്ലിയു. മാരിയറ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന കണ്‍വന്‍ഷനില്‍ പങ്കാളികളാകുവാന്‍ ഹൂസ്റ്റണിലെ മുഴുവന്‍ ക്‌നാനായ സമുദായാംഗങ്ങളും പ്രത്യേകം പരിശ്രമിക്കണമെന്ന് കെ.സി.സി.എന്‍.എ. റീജിയണല്‍ വൈസ് പ്രസിഡന്റ് സാബു മുളയാനിക്കുന്നേല്‍ അഭ്യര്‍ത്ഥിച്ചു. പരിപാടികള്‍ക്ക് എച്ച്.കെ.സി.എസ്. പ്രസിഡന്റ് ജിമ്മി കുന്നശ്ശേരി, വൈസ് പ്രസിഡന്റ് അനൂപ് ചെറുകാട്ടൂര്‍, സെക്രട്ടറി ഫില്‍സ് മാപ്പിളശ്ശേരി, ജോയിന്റ് സെക്രട്ടറി ജോസ് ചാമക്കാലായില്‍, ട്രഷറര്‍ ബേബി കണ്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave Comment