ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കുടുംബത്തിനു നീതി ലഭ്യമാക്കാന്‍ ജനപ്രതിനിധികള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പുലര്‍ച്ച വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്ത പോലീസ്, കോടതിയില്‍ കൊടുത്ത എഫ്‌ഐആറില്‍ തീവ്രവാദബന്ധം ആരോപിച്ച് ഇവര്‍ക്ക് ജാമ്യം നിഷേധിച്ചത് അതീവഗുരുതരമായ വീഴ്ചയാണ്. ഇതിനു നേതൃത്വം നല്കിയ എസ്‌ഐ, എഎസ്‌ഐ എന്നിവരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാനാണ് ശ്രമിച്ചത്.
ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ സമ്മര്‍ദംമൂലമാണ് പോലീസ് ഇത്തരമൊരു എഫ്‌ഐആര്‍ ഇട്ടത്.
ഇത്തരം വര്‍ഗീയവത്കരണ ശ്രമങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എടത്തലയില്‍ പോലീസ് മര്‍ദനത്തിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധിച്ചപ്പോള്‍, ആലുവ ഇന്ത്യന്‍ യൂണിയന്‍ റിപ്പബ്ലിക്കിന്റെ ഭാഗമാണോ എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചത്.
ആലുവയിലെ ജനങ്ങളെ നിരന്തരം അവഹേളിക്കുകയും വര്‍ഗീയവത്കരിക്കുകയും ചെയ്യുന്ന സിപിഎം ജനങ്ങളെ ജാതീയമായി വേര്‍തിരിച്ചു കാണുകയാണ്. അവര്‍ വര്‍ഗീയതയെ പാലൂട്ടി വളര്‍ത്തുകയാണ്. ബിജെപിക്കു പോലും ഇല്ലാത്ത അഭിപ്രായങ്ങളാണ് എറണാകുളത്തെ സിപിഎമ്മിനുള്ളത്.
———–
ഡിസിസി പ്രസിഡന്റുമാരുടെയും ജില്ലയുടെ ചുമതലയുള്ള കെപിസിസി ജന സെക്രട്ടറിമാരുടെയും സംയുക്ത യോഗത്തിലെ തീരുമാനങ്ങള്‍
സര്‍വകലാശാലകളില്‍ നടക്കുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനും നിയമലംഘനത്തിനും എതിരേ അഞ്ചു സര്‍വകലാശാലകളുടെ മുന്നില്‍ ഡിസം 24ന് കോണ്‍ഗ്രസ് ഉപവാസ സമരം നടത്തും.
കോണ്‍ഗ്രസിന്റെ 137-ാം ജന്മദിനം ഡിസം 28 വിപുലമായി ആഘോഷിക്കും. പരിപാടികളോട് അനുബന്ധിച്ച് 137 ചര്‍ക്കാങ്കിത കൊടികള്‍ ഉയര്‍ത്തണം. ബൂത്തുകളില്‍ നിന്നു ജാഥയായി വന്ന് മണ്ഡലം തലത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡിസം 23നു ലീഡര്‍ കെ. കരുണാകരന്റെ ചരമവാര്‍ഷികം ആചരിക്കും.