ജോജി ജോര്‍ജ് ജേക്കബിന്റെ ‘ചത്വരം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. എറണാകുളം കെ.എച്ച്.സി.എ.എ. ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലക്സിലെ എം.കെ.ഡി. ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സംവിധായകന്‍ സിബി മലയിലിന് പുസ്തകം നല്‍കികൊണ്ട് പ്രകാശനം ചെയ്തു. മനുഷ്യരുടെ ഏറ്റവും വലിയ ജീവിതപ്രശ്‌നമായ കുടിയിറക്കത്തെക്കുറിച്ചുള്ള പുസ്തകം ഏറെ വായനാനുഭവം നല്‍കുന്നതാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വളരെ ലളിതമായ ഭാഷയില്‍ ഏതൊരു സാധാരണക്കാരനും മനസിലാകുന്ന തരത്തിലാണ് പുസ്തകത്തിന്റെ രചനയെന്ന് സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു.
മുന്‍ മന്ത്രിമാരായ കെ.ബാബു, കെ.സി. ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് എബ്രാഹം, കേരള അഭിഭാഷക സാഹിത്യവേദി സെക്രട്ടറി ആര്‍. രഞ്ജിത്ത്, ആര്‍.വി. രഞ്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോജി ജോര്‍ജ് ജേക്കബ് മറുപടി പ്രസംഗം നടത്തി.
ഫോട്ടോ: ജോജി ജോര്‍ജ് ജേക്കബിന്റെ ‘ചത്വരം’ എന്ന പുസ്തകം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സംവിധായകന്‍ സിബി മലയിലിന് നല്‍കികൊണ്ട് പ്രകാശനം ചെയ്യുന്നു. കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് എബ്രാഹം, കേരള അഭിഭാഷക സാഹിത്യവേദി സെക്രട്ടറി ആര്‍. രഞ്ജിത്ത്, ജോജി ജോര്‍ജ് ജേക്കബ് എന്നിവര്‍ സമീപം.
റിപ്പോർട്ട് : Arunkumar vr