സര്‍ക്കാര്‍ പദ്ധതികള്‍ താഴെത്തട്ടില്‍ എത്തിക്കുന്നതില്‍ സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക് വലിയ പങ്ക്

Spread the love

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ സമൂഹത്തിന്റെ താഴെ തട്ടിലേക്കെത്തിക്കുന്നതില്‍ സാക്ഷരത പ്രവര്‍ത്തകര്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി പറഞ്ഞു. സാക്ഷരതാ മിഷന്റെ പഠ്ന ലിഖ്ന അഭിയാന്‍ ജില്ലാതല ഉദ്ഘാടനവും റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഓണ്‍ലൈനായി ലഭ്യമാകുന്ന 550 ഓളം സര്‍ക്കാര്‍ സേവനങ്ങള്‍, പൗരാവകാശങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളെ കുറിച്ച് ആളുകളില്‍ അവബോധം ഉണ്ടാക്കുന്നതിന് സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്നും അത്തരത്തില്‍കൂടി സാക്ഷരതാ പ്രവര്‍ത്തകര്‍ കൂടുതല്‍ ഇടപെടണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സാക്ഷരതാമിഷന്‍ കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ നടത്തുന്ന പ്രത്യേക സാക്ഷരതാ പദ്ധതിയാണ് പഠ്‌ന ലിഖ്‌ന അഭിയാന്‍. പൂര്‍ണമായും നിരക്ഷരത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ഉള്‍പ്പെടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചു ജില്ലകളിലായി 15 വയസ്സിന് മുകളില്‍ പ്രായമുള്ള രണ്ട് ലക്ഷം പേരെ സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്ത്രീകള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ ഗുണഭോക്താക്കളാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.
post

തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനവും, പഠന ലിഖ്ന അഭിയാന്‍ പദ്ധതിയെ സംബന്ധിച്ചും സംസ്ഥാന കോര്‍ഡിനേറ്റര്‍ വി.വി. ശ്യാംലാല്‍ ക്ലാസെടുത്തു. സാക്ഷരതയുടെ ചരിത്രത്തെ കുറിച്ച് – ജില്ലാ സാക്ഷരതാസമിതി അംഗം ഒ.വിജയന്‍ മാസ്റ്ററും, മുതിര്‍ന്നവരുടെ മനശാസ്ത്രവും ബോധനരീതിയെയും സംബന്ധിച്ച് റിസോഴ്സ് പേഴ്സണ്‍ വി. വിജയരാഘവന്‍, പുസ്തകപരിചയവും, വിനിമയവും, വിഷയ സമീപനവും എന്ന വിഷയത്തില്‍ ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. രാമകൃഷ്ണന്‍, ജില്ലാ സാക്ഷരതാ സമിതി അംഗം ഡോ. പി.സി.ഏലിയാമ്മ എന്നിവരും ക്ലാസെടുത്തു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അധ്യക്ഷയായി. സാക്ഷരതാമിഷന്‍ തയ്യാറാക്കിയ കൈ പുസ്തകം മന്ത്രി ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് എം. രാമന്‍കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു. പഠനോപകരണങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി നിര്‍വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ ഷാബിറ, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി.വി. പാര്‍വതി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *