ജെബി മേത്തര്‍ 23 ന് ചുമതലയേല്‍ക്കും

Spread the love

മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി എ.ഐ.സി.സി. പ്രസിഡന്റ് സോണിയാഗാന്ധി നിയമിച്ച അഡ്വ. ജെബി മേത്തര്‍
ഡിസം 23 ന് രാവിലെ 11 മണിക്ക് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ചുമതലയേല്‍ക്കും.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മഹിള കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് നെറ്റാ ഡിസൂസ, എം.പിമാര്‍ എം.എല്‍ എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, മഹിള കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
ഉച്ചക്ക് ശേഷം അഖിലേന്ത്യാ പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍ മഹിള കോണ്‍ഗ്രസ് യോഗം ചേരും.
കേരള ഹൈക്കോടതിയിലെ അഭിഭാഷകയായ ജെബി മേത്തര്‍ നിലവില്‍ ആലുവ മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണുമാണ്.

Leave a Reply

Your email address will not be published. Required fields are marked *