സപ്ലൈകോയുടെ ജില്ലാതല മേള തുടങ്ങി

Spread the love

കൊച്ചി: സപ്ലൈകോയുടെ ജില്ലാതല ക്രിസ്മസ് – പുതുവത്സര മേളയ്ക്ക് ജവഹർലാൽ നെഹ്രു സ്റ്റേഡിയം ഗ്രൗണ്ടിൽ തുടക്കമായി. വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. 2022 ജനുവരി അഞ്ചു വരെയാണ് മേള.
പരമാവധി ഉല്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ സപ്ലൈകോ സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്മസ് -പുതുവത്സര മേള ജനങ്ങൾക്ക് ആശ്വാസമാണെന്നു് മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ആശ്വാസം പകരുന്ന തരത്തിലുളള പ്രവർത്തനമാണ് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ.അനിലിൻ്റെ നേതൃത്യത്തിൽ സംസ്ഥാനത്തു നടത്തി വരുന്നത്. അനർഹരെ ഒഴിവാക്കി ബി.പി.എൽ കാർഡുടമകൾക്ക് റേഷൻ കാർഡ് നൽകുന്ന പദ്ധതിയും സംസ്ഥാനത്തിന് പ്രയോജനകരമാണ്. വില കയറുമ്പോൾ നിയന്ത്രിക്കാൻ വേണ്ടി നടത്തുന്ന മാർക്കറ്റ് ഇടപെടൽ പൊതു ജനങ്ങളുടെ നിത്യജീവിതത്തിന് ഗുണം ചെയ്യുന്നതാണെന്നും മന്ത്രി പറഞ്ഞു. പരമാവധി ഉല്പന്നങ്ങൾ കേരളത്തിൽ തന്നെ ഉല്പാദിപ്പിച്ച് അതിൻ്റെ പ്രയോജനം നാടിന് ലഭ്യമാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സിവിൽ സപ്ലൈസിന് കേരളത്തിൻ്റെ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിക്കാനാക. ഈ ആഘോഷക്കാലത്ത് സപ്ലൈകോയുടെ ഉല്പന്നങ്ങൾ വാങ്ങാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യോഗത്തിൽ ടി.ജെ.വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു.ഹൈബി ഈഡൻ എം.പി.മുഖ്യാതിഥിയായി. മേയർ അഡ്വ.എം.അനിൽകുമാർ ആദ്യവില്പന നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ്, ഡിവിഷൻ കൗൺസിലർ ദീപ്തി മേരി വർഗീസ് എന്നിവർ പ്രസംഗിച്ചു. സപ്ലൈകോ മാനേജിങ് ഡയറക്ടർ ഡോ.സഞ്ജീബ് കുമാർ പട് ജോഷി സ്വാഗതവും ജനറൽ മാനേജർ ടി.പി.സലിം കുമാർ നന്ദിയും പറഞ്ഞു. സപ്ലൈകോ വില്പനശാലകൾ വഴി വില്ക്കുന്ന എല്ലാ ഇനം ഉല്പന്നങ്ങളും മേളയിലുണ്ട്. കുടുംബശ്രീ, ഹോർട്ടികോർപ്പ് തുടങ്ങിയവയുടെ ഉല്പന്നങ്ങളും മേളയിൽ ലഭിക്കും.രാവിലെ 10 മുതൽ വൈകീട്ട് എട്ടു വരെയാണ് പ്രവർത്തന സമയം.

Author

Leave a Reply

Your email address will not be published. Required fields are marked *