സൃഷ്ടിക്കുന്നതിനുംഫോമാ സാംസ്‌കാരിക സമിതി ആഭിമുഖ്യത്തില്‍ ഷോര്‍ട്ട് ഫിലിം ,നാടകം, ടിക്ടോക് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

Spread the love

ഫോമായുടെ ഓരോ മേഖലകള്‍ക്ക് കീഴിലുമുള്ള അംഗ സംഘടനകളിലെ യുവജങ്ങളെയും കുട്ടികളെയും കണ്ടെത്തി സംഘടനകളുടെ നേതൃത്വത്തില്‍ ആയിരിക്കണം മത്സരങ്ങളില്‍ പങ്കെടുക്കേണ്ടത്. കുട്ടികള്‍ക്ക്, ഒറ്റക്കോ, കൂട്ടുകാരുമായി ചേര്‍ന്നോ, കുടുംബാംഗങ്ങളുമായി ചേര്‍ന്നോ മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.

മത്സരങ്ങള്‍ ഓരോ വിഭാഗത്തിലും പ്രത്യേക ഇനങ്ങളായി വേര്‍തിരിച്ചാണ് നടക്കുക.

മത്സരത്തില്‍ ഓരോ വിഭാഗത്തിലും ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് പ്രശസ്തിപത്രവും, ട്രോഫിയും, ക്യാഷ് അവാര്‍ഡും, മറ്റു പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. ഫോമായുടെ 2022 സെപ്തംബറില്‍ കാന്‍കൂണില്‍ വെച്ച് നടക്കുന്ന രാജ്യാന്തര കണ്‍വെന്‍ഷനില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.മത്സര വിജയികള്‍ക്ക് കണ്‍വെന്‍ഷനില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരവും ലഭിക്കും.

നന്മയും, സ്‌നേഹവും, സാമൂഹ്യ പ്രതിബദ്ധതയും,കുടുബമാ സൗഹൃദങ്ങളും പച്ഛാത്തലമായുള്ള വിഷയങ്ങളാവണം തെരഞ്ഞെടുക്കേണ്ടത്. കലാപരിപാടികള്‍ മലയാളത്തിലോ, ഇംഗ്ലീഷിലോ ആയിരിക്കണം അവതരിപ്പിക്കേണ്ടത്.

എല്ലാ അംഗസംഘടനകളും സുഹൃത്തുക്കളും, ഫോമാ- കുടുംബാംഗങ്ങളും ഈ സംരംഭത്തെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ഫോമ നാടക മത്സരങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ശ്രീ സണ്ണി കല്ലൂപ്പാറയും,

ഫോര്‍ട്ട് ഫിലിം മത്സരങ്ങളുടെ ചുമതലക്കാരായി ശ്രീ പൗലോസ് കുയിലാടന്‍, ഡോക്ടര്‍ ജില്‍സി, അച്ചന്‍ കുഞ്ഞു മാത്യു എന്നവരെയും,ടിക് ടോക് മത്സരങ്ങളുടെ മേല്‍നോട്ടത്തിനായി ശ്രീ : ജോണ്‍സണ്‍ കണ്ണൂക്കാടന്‍,അനു സക്കറിയ, ബിനൂബ് ശ്രീധരന്‍ എന്നിവരെയും തെരെഞ്ഞെടുത്തു.

മത്സരങ്ങളുടെ കൂടുതല്‍ വിവരങ്ങളും നിബന്ധനകള്‍ക്കുമായി ചുമതലക്കാരെ ബന്ധപ്പെടേണ്ടതാണ്. അവരുടെ കോണ്‍ടാക്ട് വിവരങ്ങള്‍ ഫോമയുടെ വെബ്സൈറ്റില്‍ fomaa.org ല്‍ ലഭ്യമാണ്.

ഫോമാ സാംസ്‌കാരിക സമിതി സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും, യുവജനങ്ങളെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും ഉപകാരപ്പെടുമെന്നും മത്സരങ്ങളില്‍ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും ഫോമാ കള്‍ച്ചര്‍ കമ്മിറ്റി ചെയര്‍മാന്‍ പൗലോസ് കുയിലാടന്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ സണ്ണി കല്ലൂപ്പാറ, വൈസ് ചെയര്‍മാന്‍ ബിജു തുരുത്തുമാലില്‍ , സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു , ജോയിന്‍ സെക്രട്ടറി ഡോ :ജിന്‍സി,അനു സ്‌കറിയ, ബിനൂപ് ശ്രീധരന്‍ , ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷൈജന്‍ കണിയോടിക്കല്‍ , ഹരികുമാര്‍ രാജന്‍, നിതിന്‍ പിള്ള എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ഫോമായുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നവര്‍ അഭ്യര്‍ത്ഥിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *