സിഎസ്‌ഐ ഇടവക വികാരി റവ. ഡോ. ജേക്കബ് ചാക്കോ അന്തരിച്ചു

Spread the love

കോട്ടയം: കൊല്ലാട് കൈതയില്‍ റവ. കെ.സി ചാക്കോ ശാസ്ത്രിയുടെ മകനും നാലുന്നാക്കല്‍ സെന്റ് പോള്‍സ് സിഎസ്‌ഐ ഇടവക വികാരിയുമായ റവ. ഡോ. ജേക്കബ് ചാക്കോ (ജെബി അച്ചന്‍ – 55) അന്തരിച്ചു. മാവേലിക്കര പീടികയില്‍ മിനി ജേക്കബ് ആണു ഭാര്യ. ഡോ. റോഹന്‍ ചാക്കോ ജേക്കബ് (ജി.എം.എം ഹോസ്പിറ്റല്‍, മല്ലപ്പള്ളി), റോണിയ ആന്‍ ചാക്കോ (മദ്രാസ് ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ഥിനി) എന്നിവര്‍ മക്കളാണ്.

ചൊവ്വാഴ്ച്ച വൈകിട്ടു നാലിന് നാലുന്നാക്കല്‍ സെന്റ് പോള്‍സ് പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ആറരയ്ക്ക് സ്വഭവനത്തില്‍ എത്തിക്കും. ബുധനാഴ്ച 11 മണിയ്ക്കുള്ള ഭവനത്തിലെ ശുശ്രൂഷകള്‍ക്കും 12 മണിമുതല്‍ മാതൃ ഇടവകയായ കൊല്ലാട് സെന്റ് മൈക്കിള്‍സ് സിഎസ്‌ഐ പള്ളിയിലെ പൊതു ദര്‍ശനത്തിനും പ്രാര്‍ഥനയ്ക്കും ശേഷം 2 മണിക്ക് ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടത്തപ്പെടും

കോടുകുളഞ്ഞി കരോട്ട്, നല്ലാനിക്കുന്ന്, കൊല്ലം, അസന്‍ഷന്‍ സേവനനിലയം,ഹഡ്‌സണ്‍വാലി യുഎസ്എ, കോയമ്പത്തൂര്‍ തുടങ്ങി സിഎസ് ഐ മധ്യകേരള മഹായിടവകയിലെ വിവിധ ഇടവകകളില്‍ വികാരിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *