അനുസ്മരണം: എംഎം ഹസന്‍ യുഡിഎഫ് കണ്‍വീനര്‍

Spread the love

കെഎസ് യു യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളിലൂടെ കോണ്‍ഗ്രസിന്റെ ഉന്നതമായ നേതൃത്വത്തില്‍ എത്തിയ പിടി തോമസ് ആദര്‍ശ ധീരനും പുരോഗമനവാദിയുമായ കോണ്‍ഗ്രസ് നേതാവായിരുന്നെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.

സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഉറച്ച നിലപാടുള്ള പിടി നിര്‍ഭമായി തന്റെ അഭിപ്രായം പ്രകടിപ്പിച്ച നേതാവായിരുന്നു. ഇടുക്കിയുടെ വികസനത്തിലും പുരോഗതിയിലും വിലപ്പെട്ട സംഭാവന നല്‍കിയ അദ്ദേഹത്തിന്റെ നിര്യാണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും കേരള രാഷ്ട്രീയത്തിനും കനത്ത നഷ്ടമാണെന്ന് എംഎം ഹസന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *