ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയുടെ ഹെൽത്ത് കമ്മീഷണറായി ഇന്ത്യൻ വംശജൻ അശ്വിൻ വാസനെ നിയമിച്ചു.

ന്യൂയോര്‍ക്ക് സിറ്റി മേയർ എറിക്ക് ആഡംസാണ് അശ്വിനെ നിയമിച്ചത്. കോവിഡ് സംബന്ധിച്ച നയങ്ങൾ പ്രഖ്യാപിക്കുന്നതിന്റെ പ്രധാന ഉത്തരവാദിത്വവും അശ്വിന് നൽകിയിട്ടുണ്ട്.

ആരോഗ്യ രംഗത്ത് 20 വർഷമായി സേവനം ചെയ്യുന്ന അശ്വിൻ, അടുത്ത വർഷം മാർച്ചില്‍ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും.

Leave Comment