പുതുവല്‍സര ദിനമായ ഇന്നു ( ജാനുവരി ഒന്ന് ശനി) രമേശ് ചെന്നിത്തല ആദിവാസി കോളനിയായ അമ്പൂരി പുരവിമല കോളനിയില്‍

Spread the love

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പുതുവര്‍ഷ ദിനമായ ഇന്നു
തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയ്ക്ക് സമീപമുള്ള ആദിവാസി കോളനിയായ പുരവിമലയിലായിരിലെത്തും . രമേശ് ചെന്നിത്തല കെ പി സി സി അധ്യക്ഷനായിരുന്ന കാലത്ത് പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും, ഉന്നമനത്തിനുമായി ആരംഭിച്ച ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായാണ് ഈ സന്ദര്‍ശനം അദ്ദേഹം ആരംഭിച്ചത്. പിന്നീട് ആഭ്യന്തര മന്ത്രിയായിരന്നപ്പോഴും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും സന്ദര്‍ശനം തുടരുകയായിരുന്നു
ഇന്നു (ജനുവരി 1 ന് ശനിയാഴ്ച) രാവിലെ 9മണിക്ക് മേശ് ചെന്നിത്തലയും സംഘവും എട്ട് കിലോമീറ്ററിലധികം വനത്തിലൂടെയാണു കോളനിയിലെത്തുക. അതിന് ശേഷം അദ്ദേഹം അവിടുത്തെ ആദിവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കുകയും ഇവയെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
കാണി വിഭാഗത്തിലുള്ള 512 ആദിവാസി കുടംബങ്ങളാണ് പുരവിമലയിലുള്ളത്. ഇവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം. അവരോടൊപ്പം ഉച്ച ഭക്ഷണം കഴിക്കും. തുടര്‍ന്ന് നടക്കുന്ന ആദിവാസികളുടെ പരമ്പരാഗത കലാപരിപാടികളും വീക്ഷിച്ച ശേഷമായിരിക്കും രമേശ് ചെന്നിത്തല മടങ്ങുക

Author

Leave a Reply

Your email address will not be published. Required fields are marked *