ജി.കെ.പിള്ള യുടെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു

Spread the love

ആറുപതിറ്റാണ്ട് സിനിമാ,സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ജി.കെ.പിള്ള ജനപ്രിയ വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ മഹാനായ കലാകാരനായിരുന്നു. മലയാള സിനിമയിലെ കാരണവരാണ് വിടവാങ്ങിയത്. ശരീര പ്രകൃതവും ഘനഗാംഭീര്യമുള്ള ശബ്ദവും അദ്ദേഹം അനശ്വരമാക്കിയ വില്ലന്‍ വേഷങ്ങള്‍ക്ക് കൂടുതല്‍ തന്മയത്വം നല്‍കി. ഏത് കഥാപാത്രവും അഭ്രപാളിയില്‍ അഭിനയിപ്പിച്ച് ഫലിപ്പിക്കുന്നതില്‍ ജന്മസിദ്ധമായ കഴിവ് ലഭിച്ച അതുല്യ പ്രതിഭയായിരുന്നു ജി.കെ.പിള്ള. കോണ്‍ഗ്രസിന്റെ ജനാധിപത്യ മതേതര ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച കറകളഞ്ഞ അനുഭാവി കൂടിയായിരുന്നു ജി.കെ.പിള്ള. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര,സീരിയല്‍ മേഖലയ്ക്ക് വലിയ നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *