ജികെ പിള്ളയുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അനുശോചിച്ചു

Spread the love

ചലച്ചിത്ര,സീരിയല്‍ നടനും കോണ്‍ഗ്രസിന്റെ താരപ്രചാരകനുമായിരുന്ന ജികെ പിള്ളയുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അനുശോചിച്ചു.

ആറുപതിറ്റാണ്ട് മലയാള സിനിമയില്‍ വ്യത്യസ്ത തലമുറയിലെ നായകരോടൊപ്പം ഉപനായകനായും സ്വഭാവനടനായും പ്രതിനായകനായും അഭിനയിച്ച കലാകാരനാണ് അദ്ദേഹം. അടിയുറച്ച കോണ്‍ഗ്രസ് അനുഭാവിയായ ജികെ പിള്ള എക്‌സ് സര്‍വീസ് കോണ്‍ഗ്രസിന്റെ പ്രസിഡന്റായും കോണ്‍ഗ്രസിന്റെ മുന്നണി പ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജികെ പിള്ളയുടെ വിയോഗം സിനിമാ മേഖലയ്ക്ക് മാത്രമല്ല കോണ്‍ഗ്രസിനും വലിയ നഷ്ടമാണെന്നും എംഎം ഹസ്സന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *