ഫൊക്കാന 2022-ലെ കോര്‍ഡിനേറ്ററായി സ്വരൂപാ അനിലിനെ നോമിനേറ്റ് ചെയ്തു

ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) 2022-ലെ പ്രോഗ്രാം കോര്‍ഡിനേറ്ററായി സ്വരൂപാ അനിലിനെ (വാഷിംഗ്ടണ്‍) നാഷണല്‍ കമ്മിറ്റി നോമിനേറ്റ് ചെയ്തു. കൂടാതെ ജോര്‍ജ് ഓലിക്കല്‍ (ഫിലാഡല്‍ഫിയ), സുജാ ജോസ് (ന്യൂജേഴ്‌സി), ബാല വിനോദ് (ന്യൂയോര്‍ക്ക്), ഷീല ചെറു (ഹൂസ്റ്റണ്‍), ഷൈജു ഏബ്രഹാം (ഡാലസ്) എന്നിവരെ പ്രോഗ്രാം കമ്മിറ്റി മെമ്പേഴ്‌സായും നോമിനേറ്റ് ചെയ്തു.

ഈവര്‍ഷം വിവിധ പരിപാടികളോടെ, ആവിഷ്‌കാര പുതുമയോടെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുന്ന വിധത്തിലായിക്കും ഓരോ പരിപാടികളും ക്രമീകരിക്കുന്നതെന്ന് സ്വരൂപാ അനില്‍ പറഞ്ഞു.

ജനുവരി 9-ന് ക്രിസ്മസ് -ന്യൂഇയര്‍ പരിപാടി സുജാ ജോസിന്റെ നേതൃത്വത്തിലായിരിക്കും നടക്കുക.

2022-ലേക്ക് നോമിനേറ്റ് ചെയ്ത കമ്മിറ്റി കഴിവും, അര്‍പ്പണബോധവും, വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളാണെന്ന് പ്രസിഡന്റ് ജേക്കബ് പടവത്തില്‍, കലാ-സാംസ്‌കാരിക മേഖലകളില്‍ ഇവര്‍ പ്രാഗത്ഭ്യമുള്ളവരാണെന്ന് സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ഭൂതകാല അനുഭവങ്ങളും, ഭാവികാല പ്രതീക്ഷകളും കോര്‍ത്തിണക്കി മുന്നേറാന്‍ പ്രാപ്തരാണെന്ന് ട്രഷറര്‍ ഏബ്രഹാം കളത്തില്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഫൊക്കാന നാഷണല്‍ കമ്മിറ്റിയുടെ പിന്തുണയും സഹായ സഹകരണങ്ങളും പുതിയ കമ്മിറ്റിക്ക് വാഗ്ദാനം ചെയ്തു.

Leave Comment