എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യൂജേഴ്‌സി വെര്‍ച്വല്‍ ക്രിസ്തുമസ് നവവത്സരാഘോഷം ജനുവരി 9 ന്‌ – വര്‍ഗീസ് പ്ലാമൂട്ടില്‍.

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ വിവിധ സഭാവിഭാങ്ങളിലെ 20 ദേവാലയങ്ങളുടെ എക്യൂമെനിക്കല്‍ കൂട്ടായ്മയായ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യൂ ജേഴ്‌സിയുടെ വെര്‍ച്വല്‍ ക്രിസ്തുമസ് നവവത്സരാഘോഷം ജനുവരി 9 2022 ഞായറാഴ്ച 4 മണി മുതല്‍ 7 മണിവരെ യൂ ട്യൂബ്, ഫെയ്‌സ് ബുക്ക് ലൈവ്, എന്നീ വെര്‍ച്വല്‍ പ്ലാറ്റ് ഫോമുകളിലൂടെ നടക്കും.

മലങ്കര മാര്‍ത്തോമ്മാ സിറിയന്‍ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫീലക്‌സീനോസ് മുഖ്യാതിഥിയായി ക്രിസ്തുമസ് നവവത്സര സന്ദേശം നല്‍കും. വിവിധ ദേവാലയങ്ങളിലെ ഗായകസംഘങ്ങള്‍ ക്രിസ്തുമസ് കരോള്‍ ഗാനങ്ങളാലപിക്കും.

വര്‍ദ്ധിതമായിക്കൊണ്ടിരിക്കുന്ന ഓമിക്രോണ്‍ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരുടേയും സുരക്ഷിതത്വം കണക്കിലെടുത്താണ് നേരിട്ടുള്ള ആഘോഷം വെര്‍ച്വല്‍ ആയി നടത്തുന്നത്. വെര്‍ച്വലായി സംഘടിപ്പിക്കപ്പെടുന്ന ഈ ആഘോഷത്തില്‍ എവിടെ നിന്നും എല്ലാവര്‍ക്കും പങ്കെടുക്കാമെന്നുള്ള സൗകര്യം കണക്കിലെടുത്ത് എല്ലാവരും ഈ ക്രിസ്തുമസ് നവവത്സരാഘോഷങ്ങളില്‍ ഭാഗഭാക്കാകണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. പരിപാടിയുടെ ലിങ്ക്:https://youtu.be/NLBbud4DhdQ https://www.facebook.com/ecfnj/live_videos/

കൂടുതല്‍ വിവരങ്ങള്‍ക്ക് : റവ. തോമസ് കെ. തോമസ് പ്രസിഡന്റ് (732) 353-9470 ജോര്‍ജ് തോമസ്, ജനറല്‍ സെക്രട്ടറി (201) 214-6000.

Leave Comment