തിരു : ഇന്ത്യയുടെ പ്രഥമ പൗരനായ രാഷ്ട്രപതിക്ക് ഡിലീറ്റ് കൊടുക്കണോ വേണ്ടയോ എന്നുളളതിനെ സംബന്ധിച്ച വൈസ് ചാൻസിലർ ചാൻസിലർ കൂടിയായ ഗവർണ്ണർക്ക് വെള്ള പേപ്പറിൽ കത്ത് എഴുതിയ സംഭവം അപമാനകരമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .രാഷ്ട്രപതിക്ക് ഡീലിറ്റ് കൊടുക്കണോ വേണ്ടയോ എന്നു സിൻറിക്കേറ്റിനു തീരുമാനിക്കാം
എന്നാൽ സിഡിക്കേറ്റ് വിളിച്ച് ചേർക്കാതെ വെള്ള പേപ്പറിൽ തീരുമാനം അറിയിച്ചത് വിസിയുടെ ഗുരുതര വീഴ്ച ഇക്കാര്യത്തിൽ ഗവൺമെൻ്റിൻ്റെ ഇടപെടൽ ഉണ്ടായോ. എന്നു വ്യക്തമാക്കണം
. കത്തില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണ്. ഇതിന് വേണ്ടി സിന്‍ഡിക്കേറ്റ് യോഗം കൂടിയോ ? സിന്‍ഡിക്കേറ്റ് മിനിറ്റ്സ് ഉണ്ടോ ?.ഉണ്ടെങ്കില്‍ അതിന്‍റെ നമ്പര്‍ എത്രയാണ്. കേരളയൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സിലര്‍ ചാന്‍സിലറില്‍ നിന്ന് ഒരു നിര്‍ദ്ദേശം കിട്ടിയാല്‍ അത് സിന്‍ഡിക്കേറ്റില്‍ വെക്കേണ്ടതാണ്.
ഒദ്യോഗികമായി സിന്‍ഡിക്കേറ്റില്‍ വെച്ചിട്ടുണ്ടോ അതാണ് പ്രധാന കാര്യം ഒദ്യോഗികമായി സിന്‍ഡിക്കേറ്റില്‍ വെക്കാതെ അദ്ദേഹം എങ്ങനെയാണ് സിന്‍ഡിക്കേറ്റ് മെമ്പമാരുടെ അഭിപ്രായം തേടിയത്. മാത്രമല്ല അങ്ങനെയൊരു അധികാരം വൈസ് ചാന്‍സിലര്‍ക്ക് ഇല്ല. ചാന്‍സിലറായ ഗവര്‍ണര്‍ കൊടുക്കുന്ന ഒരു ശുപാര്‍ശ വാക്കാലോ അല്ലെങ്കില്‍ എഴുതിയോ കൊടുക്കുന്ന ശുപാര്‍ശ സിന്‍ഡിക്കേറ്റില്‍ വെക്കാനുളള ബാധ്യത വിസിക്ക് ഇല്ലേ. അപ്പോള്‍ പ്രശ്നം കൂടുതല്‍ ഗൗരവകരമായി മാറുകയാണ്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഗുരുതര വീഴ്ച വരുത്തിയ വിസി ഒരു നിമിശം തൽസ്ഥാനത്ത് തുടരരുത്
ഞാന്‍ ചോദിച്ച ചോദ്യത്തിന്‍റെ ചില ഉത്തരങ്ങള്‍ കിട്ടി.കാരണം ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ഡിലിറ്റ് കൊടുക്കണമെന്ന ആവശ്യം ചാൻസിലർ ഉന്നയിച്ചു എന്നത് ശരിയായി വന്നല്ലോ. വിസി സിന്‍ഡിക്കേറ്റ് കൂടാതെ സിന്‍ഡിക്കേറ്റ് മെമ്പര്‍മാരുടെ നേരിട്ട് ചോദിച്ചിട്ട് കൊടുക്കേണ്ട എന്ന് തീരുമാനിച്ചു. അവിടെയാണ് ഗവണ്‍മെന്‍റിന്‍റെ ഇടപെടല്‍ ഉണ്ടായോ എന്ന് അറിയേണ്ടത്. ഇതിന് ഉത്തരം പറയേണ്ടത് ഗവര്‍ണറും മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടവരാണ്. ഞാന്‍ ചോദിച്ച ആറ് ചോദ്യങ്ങളും വളരെ പ്രസക്തിയുളളതാണ്,ഗൗരവമുളളതാണ്. കത്ത് കണ്ട് അത്ഭുതപ്പെടുകയാണ് എങ്ങനെ ഇങ്ങനൊരു കത്ത് ലെറ്റര്‍ പാടില്‍ പോലുമല്ലാതെ വെളളക്കടലാസില്‍ കൊടുക്കുവാന്‍ വി സിക്ക് കഴിയും. സിിന്‍ഡിക്കേറ്റ് കൂടാതെ സിന്‍ഡിക്കേറ്റ് മെമ്പര്‍മാരുടെ അഭിപ്രായം അദ്ദേഹം എങ്ങനെയാണ് തേടിയത്. സിന്‍ഡിക്കേറ്റ് കൂടിയെങ്കില്‍ അതിന്‍റെ മിനിറ്റ്സും അജണ്ട നമ്പറും എവിടെ?. ആരോടേലും ഫോണില്‍ അഭിപ്രായം തേടിയെന്നത് എങ്ങനെ അംഗീകരിക്കുവാന്‍ കഴിയും.
ഗവണ്‍മെന്‍റിന്‍റെ അഭിപ്രായം വളഞ്ഞ വഴിയിലൂടെ മനസ്സിലാക്കി സിപിഎം ന്‍റെ ഭൂരിപക്ഷമെമ്പര്‍മാരുകൂടി മുകളില്‍ നിന്നുളള നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനിച്ചു ഇതിൽ സര്‍ക്കാരിന്‍റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമാണ്.
ചാന്‍സിലര്‍ വാക്കാലോ എഴുതിയോ ഒരു നിര്‍ദ്ദേശം കൊടുത്താല്‍ അത് സിന്‍ഡിക്കേറ്റില്‍ വെക്കുകയും സിന്‍ഡിക്കേറ്റ് അംഗീകരിച്ച് കഴിഞ്ഞാല്‍ സെനറ്റില്‍ വെക്കുകയും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സെനറ്റ് അത് പാസ്സാക്കുകയും ചെയ്താല്‍ മാത്രമേ വീണ്ടും ഗവര്‍ണര്‍ക്ക് അത് അസന്‍ഡിന് കൊടുക്കുവാന്‍ സാധിക്കുകയുളളു. ഇതാണ്.നടപടി ക്രമം. ഇത് പാലിക്കാതെ ചെയ്യുന്നത് നിയമപരമല്ല. ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ് എന്നുളളതാണ് ഇതിലൂടെ ബോധ്യമായിരിക്കുന്നത്. സത്യം ഇന്നല്ലെങ്കില്‍ നാളെ പുറത്ത് വരുമെന്നും ചെന്നിത്തല പറഞ്ഞു