ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ജന്മദിനത്തിന്റെ ഭാഗമായി കെ.പി.സി.സി. ആഹ്വാനം ചെയ്ത 137 രൂപ ചലഞ്ച് ചരിത്ര വിജയമാക്കുമെന്ന് പോഷകസംഘടനാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തോടെ ജന്മദിന ക്യാമ്പെയിന്‍ സമാപിക്കും. അത്യാവേശ പൂര്‍വ്വവും സുതാര്യമായും ക്യാമ്പെയിന്‍ ഏറ്റെടുക്കാനും ജനകീയ ക്യാമ്പെയിനിലൂടെ ഇന്നേവരെയുള്ള കോണ്‍ഗ്രസ്സിന്റെ സംഘടനാ ചരിത്രത്തില്‍ ആവേശകരമായ അനുഭവമാക്കി ജന്മദിനക്യാമ്പെയിന്‍ മാറുമെന്നും യോഗം പ്രഖ്യാപിച്ചു.വിവിധ പോഷകസംഘടനകള്‍ വ്യത്യസ്ത ദിവസങ്ങളിലായി 137 ചലഞ്ച് ഏറ്റെടുക്കും.

ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ മുതിര്‍ന്ന നേതാക്കള്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, മുഴുവന്‍ ജനപ്രതിനിധികള്‍, നേതൃത്വമാകെ സംസ്ഥാനത്തെ എല്ലാ കടകമ്പോളങ്ങളും കയറിയിറങ്ങി 137 ചലഞ്ച് വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. സംഘടനാ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍, ട്രഷറര്‍ അഡ്വ. പ്രതാപചന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ ജി.എസ്. ബാബു, അഡ്വ. ജി.സുബോധന്‍, കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, കരകുളം കൃഷ്ണപ്പിള്ള തുടങ്ങിയ വിവിധ നേതാക്കള്‍ യോഗത്തില്‍ സംസാരിച്ചു.

Leave Comment