സർക്കാർ നൽകിയ ഉറപ്പ് പാലിച്ചുവെന്ന് മന്ത്രി വി. ശിവൻകുട്ടി

Spread the love

സംസ്ഥാനത്ത് ഈ വർഷം പ്ലസ് വൺ പ്രവേശനം നേടിയത് 3,85,253 വിദ്യാർത്ഥികൾ ; സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്നത് 22,133 സീറ്റുകൾ, സർക്കാർ നൽകിയ ഉറപ്പ് പാലിച്ചുവെന്ന് മന്ത്രി വി. ശിവൻകുട്ടി.

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ ആകെ പ്രവേശനം നേടിയത് 3,85,253 വിദ്യാർത്ഥികൾ. സർക്കാർ സ്‌കൂളിൽ 14,756 സീറ്റുകളും എയ്ഡഡ് സ്‌കൂളുകളിൽ 7,377 സീറ്റുകളും അൺ എയ്ഡഡ് സ്‌കൂളുകളിൽ 24,695
സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്.

2020 – 21ൽ 3,68,305 വിദ്യാർത്ഥികളായിരുന്നു പ്ലസ് വൺ
പ്രവേശനം നേടിയത്. ഈ വർഷം 16,948 വിദ്യാർത്ഥികൾ
കൂടുതലായി പ്ലസ് വൺ പ്രവേശനം നേടുകയുണ്ടായി.

മാർജിനിൽ സീറ്റ് വർധനവിലൂടെ സർക്കാർ സ്‌കൂളുകളിൽ 30,043 പേരും എയ്ഡഡ് സ്‌കൂളുകളിൽ 24,291 പേരും ഉൾപ്പെടെ 54,334 പേർക്ക് പ്രവേശനം അനുവദിക്കുകയുണ്ടായി. ഇതുകൂടാതെ
അധികമായി അനുവദിച്ച 79 താൽക്കാലിക ബാച്ചുകളിലെ 5,105 സീറ്റുകളിൽ ആകെ 4,561 വിദ്യാർത്ഥികൾ പ്രവേശനം നേടി.

ഇത്തവണ ഒന്നേ കാൽ ലക്ഷത്തിലേറെ വിദ്യാർത്ഥികൾ എ പ്ലസ് നേടിയപ്പോൾ ഇവർക്ക് ഉപരിപഠനത്തിന് സാഹചര്യമുണ്ടോ എന്ന സംശയം മുൻനിർത്തി നിയമസഭയിൽ അടക്കം ചർച്ചയുണ്ടായിരുന്നു. ഉപരിപഠനത്തിന് അർഹതയുള്ള എല്ലാവർക്കും സീറ്റ് ഉറപ്പാക്കുമെന്ന് അന്ന് സഭയിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉറപ്പു നൽകിയിരുന്നു. ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *