പദവിയുടെ മഹിമ ഗവര്‍ണ്ണര്‍ തകര്‍ത്തു: കെ.സുധാകരന്‍ എംപി

ഗവര്‍ണ്ണര്‍ പദവിയുടെ മഹിമ ആരിഫ് മുഹമ്മദ് ഖാന്‍ തകര്‍ത്തെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ഗവര്‍ണ്ണര്‍ രാഷ്ട്രീയം പറയുന്നതില്‍ വിയോജിപ്പുണ്ട്.മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് വിഷയത്തില്‍ ഇടപെടാന്‍ ഗവര്‍ണ്ണര്‍ക്ക് അവകാശമില്ല. ഗവര്‍ണ്ണര്‍ ആ പദവിയുടെ അന്തസത്തയ്ക്ക് ചേരാത്തവിധമാണ് പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ അനാവശ്യമായി ഗവര്‍ണ്ണര്‍ ഇടപെടുന്നത് ഉചിതമല്ല. തരാതരം നിലപാട് മാറ്റുന്ന ഗവര്‍ണ്ണര്‍ തരംതാണ രാഷ്ട്രീയം കളിക്കുകയാണ്. ഗവര്‍ണ്ണറെ തിരികെ വിളിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് ഉള്‍പ്പടെയുള്ള വിഷയം കോണ്‍ഗ്രസ് പാര്‍ട്ടിയും യുഡിഎഫും ചര്‍ച്ച ചെയ്തു തീരുമാനിക്കും.

പ്രതിപക്ഷനേതാവിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഗവര്‍ണ്ണരെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അദ്ദേഹം അതോര്‍ത്ത് ആശങ്കപ്പെടേണ്ടതുമില്ല.മികച്ച പ്രതിപക്ഷനേതാവാണ് വിഡി സതീശന്‍. അതില്‍ കോണ്‍ഗ്രസിനും പൊതുജനങ്ങള്‍ക്കും സംശയമില്ലെന്നും സുധാകരന്‍ പറഞ്ഞു.
——————
photo
1.
കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനുള്ള മുഖ്യ വരണാധികാരിയായ കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയ്ക്കും സഹ വരണാധികാരിയായ വി.കെ.അറിവഴകനും കെപിസിസി പ്രസിദ്ധീകരിച്ച ഡയറി കൈമാറുന്നു.

2
കേരളത്തിലെ കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനുള്ള മുഖ്യ വരണാധികാരിയായ കർണാടക മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയെയും സഹ വരണാധികാരിയായ വി.കെ.അറിവഴകനെയും കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റ് കെ.സുധാകരൻ എം പി സ്വീകരിച്ചു.

Leave Comment