അഭിമാനനേട്ടത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത്; പദ്ധതി ചിലവില്‍ സംസ്ഥാനത്ത് രണ്ടാമത്

Spread the love

കാസറഗോഡ് : 2021 – 22 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ പദ്ധതി തുക ചിലവില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് രണ്ടാമത്. പദ്ധതി ചിലവിന്റെ 108.25 ശതമാനം തുകയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയാണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തിയത്. ഭരണ സമിതി ക്കൊപ്പം ജീവനക്കാരുടെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആത്മാര്‍ത്ഥമായ പിന്തുണ കൊണ്ടാണ് ഈ വിജയം നേടാന്‍ കഴിഞ്ഞതെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി പറഞ്ഞു. തനത് ഫണ്ട്, മെയിന്റനന്‍സ് ഫണ്ട്, ബാങ്ക് നിക്ഷേപം എന്നിവയില്‍ നിന്ന് 88678146 കോടി രൂപയുടെ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് വിവിധ മേഖലകളിലായി നടപ്പിലാക്കിയത്. ഭവന നിര്‍മ്മാണ മേഖലയിലെ പദ്ധതികള്‍ക്കായി 13952216 കോടി രൂപ, കുടിവെള്ളം പദ്ധതികള്‍ക്കായി 10574840 കോടി രൂപ, ശുചിത്വ മേഖലയിലെ പ്രവര്‍ത്തനകള്‍ക്ക് 10094238 കോടി രൂപ, പട്ടിക ജാതിവര്‍ഗ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ് ഇനത്തില്‍ 10600000 കോടി രൂപ, ആരോഗ്യമേഖലയില്‍ 10988290 കോടി രൂപ, ക്ഷീരമേഖലയില്‍ 6538552 ലക്ഷം രൂപ, വനിതാ തൊഴില്‍ മേഖലയില്‍ 2100000 ലക്ഷം രൂപ, പശ്ചാത്തല മേഖലയില്‍ 10300000 കോടി രൂപ എന്നിങ്ങനെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബ്ലോക്ക് പഞ്ചായത്ത് ചിലവഴിച്ചു.സേവന മേഖലയില്‍ വിവിധ പദ്ധതികള്‍ ബ്ലോക്ക് പഞ്ചായത്ത് നടത്തിവരുന്നു. കോവിഡ് കാലത്ത് രോഗികള്‍ക്കായി ആംബുലന്‍സും മറ്റ് കോവിഡ് അനുബന്ധ പദ്ധതികളും നടപ്പിലാക്കി. സ്മാര്‍ട്ട് അംഗന്‍വാടികള്‍,സ്ത്രീ സൗഹൃദ ടോയ്‌ലറ്റ്, ഭിന്നശേഷി സഹായ ഉപകരണങ്ങള്‍ വിതരണം, ക്യാന്‍സര്‍ പരിശോധന ക്യാമ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ബ്ലോക്കില്‍ വിവിധ ഭാഗങ്ങളില്‍ ചെക്ക് ഡാമുകള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ബ്ലോക്ക് പരിധിയിലെ മുഴുവന്‍ സ്‌കൂളുകളിലും കളക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ തുടങ്ങിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചാണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഈ നേട്ടത്തിലേയ്ക്ക് എത്തിയത്.

Author

Leave a Reply

Your email address will not be published. Required fields are marked *