വൈദ്യുതി ഉത്പാദനത്തില്‍ മികവോടെ കേരളം

Spread the love

മികവോടെ മുന്നോട്ട് :  56105.077 മെഗാവാട്ടിന്റെ വർധന നാടിന്റെ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജ ഉപഭോഗത്തിനനുസരിച്ച് ഊര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നത് ഏതൊരു ഭരണകൂടത്തിന്റേയും മുന്നിലെ വെല്ലുവിളിയാണ്. ആ വെല്ലുവിളിയെ മികവോടെ നേരിടുകയാണ് കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഒരു വര്‍ഷ കാലയളവ് കൊണ്ട് ആഭ്യന്തര വൈദ്യുതി ഉത്പാദന ശേഷിയില്‍ 105.077 മെഗാവാട്ടിന്റെ വര്‍ദ്ധവവുണ്ടായി. ജല- സൗര സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതോത്പാദനത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
ഒരു പതിറ്റാണ്ടിന് ശേഷം 40 മെഗാവാട്ട് ശേഷിയുളള ഇടുക്കി മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചു. ആനക്കാംപൊയില്‍ ജലവൈദ്യുതപദ്ധതി (8 മെഗാവാട്ട്), അരിപ്പാറ ജലവൈദ്യുത പദ്ധതി (2 മെഗാവാട്ട്), അപ്പര്‍ കല്ലാര്‍ ജലവൈദ്യുത പദ്ധതി (2 മെഗാവാട്ട്) എന്നീ പദ്ധതികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. സൗരോര്‍ജ്ജ വൈദ്യുതോത്പാദനത്തിലും വലിയ മുന്നേറ്റമാണ് ഇക്കാലയളവില്‍ ഉണ്ടായത്. 26.8 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 4909 സൗരോര്‍ജ്ജ പ്ലാന്റുകള്‍ സംസ്ഥാനത്താകെ സ്ഥാപിച്ച് വൈദ്യുതോത്പാദനം നടന്നു വരികയാണ്. ഇതോടെ സംസ്ഥാനമൊട്ടാകെ ഉത്പാദിപ്പിക്കുന്ന സൗര വൈദ്യുതിയുടെ അളവ് 60.587 മെഗാവാട്ടിലേക്കെത്തി.
വൈദ്യുതി ഉത്പാദനം കഴിഞ്ഞ് പുറന്തള്ളുന്ന വെളളം ഉപയോഗിച്ച് വീണ്ടും വൈദ്യുതോത്പാദനം നടത്തുന്നതിനായി 27.93കോടി മുതല്‍ മുടക്കില്‍ ചെങ്കുളത്ത് പമ്പ് ഹൗസ് പ്രവര്‍ത്തനമാരംഭിച്ചു. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയില്‍ നിന്ന് ഉത്പാദനം കഴിഞ്ഞെത്തുന്ന ജലം ഉപയോഗിച്ചാണ് ചെങ്കുളം പമ്പ് ഹൗസ് പ്രവര്‍ത്തിക്കുന്നത്. പെരിങ്ങല്‍കുത്ത് ചെറുകിട ജലവൈദ്യുത പദ്ധതി (24 മെഗാവാട്ട്), തോട്ടയാര്‍ ജലവൈദ്യത പദ്ധതി (40 മെഗാവാട്ട്), ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി ( 24 മെഗാവാട്ട്), പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം (60 മെഗാവാട്ട് ) എന്നീ പദ്ധതികള്‍ കൂടി ഈ വര്‍ഷം പൂര്‍ത്തിയാകുന്നതോടെ ആഭ്യന്തരവൈദ്യുതി ഉത്പാദനം 148 മെഗാവാട്ട് കൂടി വര്‍ദ്ധിക്കും. പുതിയ പദ്ധതികള്‍ ആരംഭിച്ചും ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ യാഥാര്‍ത്ഥ്യമാക്കിയ പോലെ സംവേദന വിതരണ ശ്യംഖല ശക്തിപ്പെടുത്തിയും നാടിനെ വൈദ്യുതി സ്വയംപര്യാപ്തമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.

Author

Leave a Reply

Your email address will not be published. Required fields are marked *