ബിസിനസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വികെസി മമ്മദ്കോയക്ക്

Spread the love

കോഴിക്കോട്: കോവിഡ് തീര്‍ത്ത മഹാമാരിക്കിടയിലും വ്യവസായ മേഖലയില്‍ വന്‍ വളര്‍ച്ച കൈവരിച്ച സംരംഭകരെ ആദരിക്കുന്നതിനായി സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിനു വികെസി മമ്മദ്കോയ അര്‍ഹനായി. ഇന്ത്യയിലെ മുന്‍നിര പി യു പാദരക്ഷാ ഉല്‍പ്പാദകരായ വികെസി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ വികെസി മമ്മദ്കോയ പൊതുപ്രവര്‍ത്തന മേഖലയിലും സ്ഥിരസാന്നിധ്യമാണ്.

1984 ല്‍ ആരംഭിച്ച വികെസി പാദരക്ഷകള്‍ക്ക് എക്കാലവും മികച്ച സ്വീകാര്യതയാണുള്ളത്. ആയിരത്തോളം തരത്തിലുള്ള ചെരുപ്പുകള്‍ ബ്രാന്‍ഡ് ഇന്ന് ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ ആറായിരം പേര്‍ക്ക് തൊഴിലവസരമൊരുക്കാനും ഈ ബ്രാന്‍ഡിന് കഴിഞ്ഞു.’ അവാര്‍ഡ് ജേതാവായ വികെസി മമ്മദ്കോയ പറഞ്ഞു.

പ്രാദേശിക വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് വികെസി ഗ്രൂപ്പ് ബ്രാന്‍ഡ് അംബാസഡറായി അമിതാഭ് ബച്ചനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. പരസ്യമില്ലാ പരസ്യം എന്ന പ്രത്യേകതയുമായി ബച്ചന്‍ നല്‍കുന്ന സന്ദേശ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഫോട്ടോ ക്യാപ്ഷന്‍ : വികെസി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ വികെസി മമ്മദ്കോയ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സ്വീകരിക്കുന്നു.

Report : Divya Raj.K (Account Manager)

Author

Leave a Reply

Your email address will not be published. Required fields are marked *