ഖാദി ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങൾ ഇനി ഓൺലൈൻ വഴിയും ലഭ്യമാകും

Spread the love

കണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഖാദി ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങൾ ഗുണഭോക്താക്കൾക്ക് ഇനി ഓൺലൈൻ വഴിയും ലഭ്യമാകും. ഏറ്റവും വലിയ ഓൺലൈൻ വ്യാപാര ശൃംഖലയായ ഫ്ളിപ്കാർട്ടുമായി ചേർന്നാണ് കണ്ണൂർ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ നടന്ന വിഷു റംസാൻ ഓണം ഖാദി മേളയുടെ ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ ഖാദി ബോർഡ് സെക്രട്ടറി ഡോക്ടർ കെ എ രതീഷ് ഫ്ളിപ്കാർട് കേരള ഹെഡ് ഡോക്ടർ ദീപു തോമസ് ജോയ് എന്നിവർ തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.
രൂപത്തിലും ഗുണത്തിലും മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ഖാദി ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങൾ ഓൺലൈൻ വഴി ഗുണഭോക്താക്കൾക്ക് എത്തിക്കാനുള്ള തീരുമാനം പന്ത്രണ്ടായിരത്തിലധികം വരുന്ന ഖാദി തൊഴിലാളികൾക്കും ഗ്രാമ വ്യവസായ സംരംഭകർക്കും ഏറെ പ്രയോജനപ്പെടും. ഫ്ളിപ്കാർട് സംറത്ത് എന്ന പദ്ധതിയിലാണ് ഖാദി ബോർഡുമായി ഫ്ളിപ്കാർട് സഹകരിച്ചു പ്രവർത്തിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *