ഫൊക്കാനയുടെ സഹകരണത്തോടെ യുടി ഓസ്റ്റിനിലെ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് വേനലവധിക്കാലത്ത് മലയാള ഭാഷാ പരിശീലനം നടത്തുന്നു

വിസ്‌കോണ്‍സിന്‍- മാഡിസണ്‍ സര്‍വകലാശാലയുടെ സൗത്ത് ഏഷ്യ സമ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ യുടി ഓസ്റ്റിനിലെ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് മലയാള ഭാഷാപഠനത്തിനായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്തുന്നു. 2022 വേനലവധിക്കാലത്താണ് തുടക്കക്കാര്‍ക്കും ഇന്റര്‍മീഡിയറ്റ് തലത്തിലുള്ളവര്‍ക്കുമായി നടത്തുന്ന കോഴ്‌സ് നടത്തിപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു നൽകുന്നത് ഫൊക്കാനയാണ്. യുടി എക്സ്റ്റന്‍ഷനു കീഴിലാണ് ഈ കോഴ്‌സുകള്‍ എങ്കിലും സൗത്ത് ഏഷ്യ സമ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും യുടി ഓസ്റ്റിനിലെ ഡിപ്പാർട്ടുമെന്റ് ഓഫ് ഏഷ്യൻ സ്റ്റഡീസിനുമാണ് അവയുടെ നടത്തിപ്പ് ചുമതല.

കോഴ്സ് നടത്തിപ്പിന് ആവശ്യമായ വിദ്യാര്‍ത്ഥികള്‍ എൻറോൾ ചെയ്താല്‍ മാത്രമായിരിക്കും കോഴ്‌സുകള്‍ നടത്തുക. FLAS ഫെല്ലോഷിപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും വേനലവധിക്കാലത്ത് കോഴ്‌സുകള്‍ നടത്തപ്പെടുക. കോളേജ് വിദ്യാർത്ഥികൾക്കും കോളേജിലേക്ക് പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ സമ്മർ മലയാള ഭാഷാ പഠനം ട്രാന്‍സ്‌ക്രിപ്റ്റബിള്‍ യൂണിവേഴ്‌സിറ്റി ക്രെഡിറ്റ് സ്‌കോര്‍ ലഭ്യമാക്കുന്നതിന് ശിപാർശ ചെയ്യുന്നതുമാണ്. മെയ് 6 നകം കോഴ്സിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി ഇമെയിൽ വഴിയോ Email: saicaustin.utexas.edu അല്ലെങ്കിൽവെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക. വെബ് അഡ്രെസ്സ്: https://tinyurl.com/mtuyvi4b

മലയാള ഭാഷ പഠനത്തിനായി ഒരുക്കിയിരിക്കുന്ന ഈ സുവർണാവസരം മലയാള ഭാഷയെ സ്നേഹിക്കുകയും അറിയുവാനാഗ്രഹിക്കുയും ചെയ്യുന്നവർ ഉപയോഗപ്പെടുത്തണമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് , ജനറൽ സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാൻ ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു,വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, വുമണ്‍സ് ഫോറം പ്രസിഡന്റ് ഡോ. കലാ ഷഹി, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡീഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോണ്‍, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, കൺവെൻഷൻ പേട്രനും മുൻ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഡോ. മാമ്മൻ സി. ജേക്കബ്, മുൻ പ്രസിഡണ്ടുമാരായ ഡോ. എൻ. അനിരുദ്ധൻ, ജി.കെ.പിള്ള, മറിയാമ്മ പിള്ള, ജോൺ പി. ജോൺ, മാധവൻ ബി. നായർ, അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എസ.ചാക്കോ, നാഷണൽ കമ്മിറ്റി- ട്രസ്റ്റി ബോർഡ് അംഗങ്ങൾ, കൺവെൻഷൻ കമ്മിറ്റി തുടങ്ങിയവർ അഭ്യർത്ഥിച്ചു.

Leave Comment