യുക്രൈൻ: തിരിച്ചെത്തിയ വിദ്യാർഥികളുടെ യോഗം 30ന് തിരുവനന്തപുരത്ത്; രജിസ്ട്രേഷൻ തുടങ്ങി

Spread the love

യുക്രൈനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർഥികളുമായി സംവദിക്കുന്നതിനും തുടർ പഠനവമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി നോർക്കയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ യോഗം വിളിക്കുന്നു. ഏപ്രിൽ 30ന് ഉച്ചക്ക് 2.30 മുതൽ വൈകുന്നേരം അഞ്ചു വരെ തിരുവനന്തപുരം കവടിയാർ ഗോൾഫ് ലിങ്കിലെ ഉദയ കൺവെൻഷൻ സെന്ററിലാണ് യോഗം.

വിദ്യാർഥികൾക്ക് തങ്ങളുടെ പ്രശ്‌നങ്ങളും അഭിപ്രായങ്ങളും നേരിട്ട് അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ സംബന്ധിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ വേേു://ukraineregistration.norkaroots.org എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് സി.ഇ.ഒ അറിയിച്ചു.
രജിസ്റ്റർ ചെയ്തവർക്ക് നേരിട്ടോ ഓൺലൈനായോ യോഗത്തിൽ പങ്കെടുക്കാം. ഓൺലൈനായി പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് മീറ്റിംഗ് ലിങ്ക് മൊബൈൽ നമ്പരിലും ഇ-മെയിലിലും ലഭ്യമാക്കും. യുക്രൈൻ യുദ്ധം മൂലം പഠനം തടസപ്പെട്ട വിദ്യാർഥികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ഏപ്രിൽ നാലിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വിദ്യാർഥികളുടെ യോഗം വിളിക്കാനും വിവര ശേഖരണത്തിനായി വെബ്‌പോർട്ടൽ രൂപീകരിക്കാനും തീരുമാനിച്ചത്.

Author

Leave a Reply

Your email address will not be published. Required fields are marked *