പുട്ടിന്‍ ആണവായുധം ഉപയോഗിക്കാന്‍ സാധ്യതയെന്ന് യു.എസ്. ഇന്റിലിജന്‍സ് ചീഫ്

Spread the love

വാഷിംഗ്ടണ്‍: ഉക്രയ്ന്‍ യുദ്ധം പരാജയത്തിലേക്കാണ് നീങ്ങുന്നതെന്ന് തോന്നിയാല്‍ റഷ്യന്‍ പ്രസിഡന്റ് വാള്‍ഡിമിര്‍ പുട്ടിന്‍ ഉക്രയ്നെതിരെ ആണവായുധം ഉപയോഗിക്കാന്‍ സാധ്യതയെന്ന് യു.എസ്. ഇന്റലിജന്‍സ് ചീഫ് മെയ് 10 ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കി.

Picture

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ലോകം നേരിടുന്ന ഭീഷിണിയെ കുറിച്ചു യു.എസ്. സെനറ്റില്‍ പ്രസ്താവന നടത്തുകയായിരുന്നു നാഷ്ണല്‍ ഇന്റലിജന്‍സ് മേധാവി അവ്റില്‍ ഹെയ്നിസ്.

Picture3

യുക്രെയ്നിന് അമേരിക്കയും, സഖ്യകക്ഷികളും നല്‍കുന്ന പിന്തുണ പുട്ടിനെ പരിഭ്രാന്തനാക്കിയിരിക്കയാണെന്നും, അതിന് പ്രതികാരമെന്ന നിലയിലായിരിക്കാം ആണവായുധം പ്രയോഗിക്കുന്നതിന് റഷ്യ തയ്യാറാകുക എന്നും ഇവര്‍ സെനറ്റ് ആംസ് സര്‍വ്വീസ് കമ്മിറ്റിയെ അറിയിച്ചു.

ഉക്രയ്ന് പിന്തുണ നല്‍കുന്ന രാജ്യങ്ങളേക്കാള്‍ തങ്ങള്‍ ശക്തരാണെന്ന് തെളിയിക്കുന്നതിനും റഷ്യ ആണവായുധം ഉപയോഗിക്കാന്‍ മടിക്കില്ല എന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

അതേ സമയം ക്രിമ് ലിന്‍സ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലക്സാണ്ടര്‍ ശ്രുഷ്‌ക്കൊ ഉക്രയ്നെതിരെ ആണവായുധം പ്രയോഗിക്കുമെന്ന പ്രചരണം നിഷേധിച്ചു.

എന്നാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആണവായുധം ഉപയോഗിക്കാമെന്ന് മിലിട്ടറി ഡോക്ട്രനില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എഴുപത്തിയഞ്ചു ദിവസങ്ങള്‍ പിന്നിട്ടിട്ടും യുദ്ധം പൂര്‍ണ്ണമായും വിജയിക്കുന്ന ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്ന് മാത്രമല്ല റഷ്യക്ക് വന്‍ സൈനീക തിരിച്ചടി ലഭിക്കുന്നതും പുട്ടിനെ ആണവായുധ പ്രയോഗത്തിലെത്തിക്കിക്കുമോ എന്നാണ് ലോകം ഭയപ്പെടുന്നത്.

Author