അഡ്വ. സി പി സുധാകര പ്രസാദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുഖ്യമന്ത്രി അനുശോചിച്ചു മുൻ അഡ്വക്കേറ്റ് ജനറലും ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന അഡ്വ. സി പി സുധാകര പ്രസാദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.2006 മുതൽ 2011 വരെയും 2016 മുതൽ 2021 വരെയും 10 വർഷക്കാലം അഡ്വക്കേറ്റ് ജനറൽ

post

ആയിരുന്നു അദ്ദേഹം. സുബ്രഹ്‌മണ്യൻ പോറ്റിയുടെ ജൂനിയർ ആയിരുന്ന അദ്ദേഹം ആദ്യകാലം മുതൽ പുരോഗമന പ്രസ്ഥാനത്തിനൊപ്പമായിരുന്നു.എന്നും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു സുധാകര പ്രസാദ്. ഏൽപ്പിച്ച കാര്യങ്ങൾ കൃത്യമായി പൂർത്തീകരിക്കുന്ന അദ്ദേഹം സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശ്വസനീയമായ അഭിപ്രായങ്ങൾ തന്നു. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ സംഘടനയെ മുന്നോട്ടു നയിക്കുന്നതിൽ നേതൃപരമായ പങ്കും അദ്ദേഹം വഹിച്ചെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Leave Comment