തിരുവനന്തപുരം ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഫയൽ അദാലത്ത് നാളെ (17-05-2022)

 

മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

.തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ഹയർ സെക്കൻഡറി സ്കൂളുകളിലെ ഫയലുകൾ കൈകാര്യം ചെയ്യുന്ന തിരുവന്തപുരം ഹയർസെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഫയൽ അദാലത്ത് നാളെ. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ മാസം മന്ത്രി വി ശിവൻകുട്ടി നടത്തിയ സന്ദർശനത്തിൽ ഈ ഓഫീസിൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അറുനൂറോളം ഫയലുകളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്.

കെട്ടിക്കിടക്കുന്ന ഫയലുകൾ അടിയന്തരമായി തീർപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഫയൽ അദാലത്ത് മെയ് 17,18 തീയതികളിൽ നടക്കുന്നത്. 17 ന് തിരുവന്തപുരം ജില്ലയിലെ സ്കൂളുകളുടെ ഫയലുകളും 18 ന് കൊല്ലം ജില്ലയിലെ സ്കൂളുകളുടെ ഫയലുകളും തീർപ്പാക്കും.

Leave Comment