കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്റെ വാര്‍ഷിക സമ്മേളനം മെയ് 18നും 19നും

കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്റെ 67ാം വാര്‍ഷിക സമ്മേളനം മെയ് 18,19 തീയതികളില്‍ തിരുവനന്തപുരം തമ്പാനൂര്‍ രാജീവ്ഗാന്ധി ആഡിറ്റോറിയം ,നാലാഞ്ചിറ മാര്‍ ഗ്രിഗോറിയസ് റിന്യൂവല്‍ സെന്ററില്‍ നടക്കുമെന്ന് റ്റിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി.

മെയ് 18ന് വൈകുന്നേരം 3ന് സംസ്ഥാനതല നേതൃയോഗം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.19ന് നടക്കുന്ന പൊതുസമ്മേളനം രാവിലെ 10.30ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉദ്ഘാടനം ചെയ്യും. ശശി തരൂര്‍ എംപി,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ,വിഎസ്.ശിവകുമാര്‍,പിസി വിഷ്ണുനാഥ് എംഎല്‍എ തുടങ്ങിയവരും പങ്കെടുക്കും.

Leave Comment