കെൽട്രോൺ തൊഴിൽ നൈപുണ്യ കോഴ്‌സുകൾ

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ഒരു വർഷത്തെ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിൽ സാധ്യതകൾ ഉള്ള ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്‌സ് എന്നിവയാണ് കോഴ്‌സുകൾ.
അടിസ്ഥാന യോഗ്യത പ്ലസ്ടു, ഡിപ്ലോമ, ബി.ടെക് എന്നിവയാണ്. പ്രായപരിധിയില്ല. ksg.keltron.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാഫോം ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 30. വിശദവിവരങ്ങൾക്ക്: 0471 2325154, 8590605260.

Leave Comment