തിരുവനന്തപുരം സോളാർ സിറ്റി: ധാരണാപത്രം ഒപ്പുവയ്ക്കൽ ഇന്ന്(24 മേയ്)

Spread the love

തിരുവനന്തപുരം നഗരത്തെ സോളാർ സിറ്റിയാക്കുന്നതിനുള്ള പദ്ധതിയുടെ ടെക്നിക്കൽ കൺസൾട്ടൻസിയായി ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.ഐ.സെഡുമായി അനെർട്ട് ഇന്നു (24 മേയ്) ധാരണാപത്രം ഒപ്പുവയ്ക്കും. രാവിലെ 11നു ഹോട്ടൽ ഹൈസിന്തിൽ നടക്കുന്ന ചടങ്ങിൽ അനെർട്ട് സി.ഇ.ഒയും ജർമൻ എംബസി അധികൃതരും ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും. ഗാർഹിക ഉപഭോക്താക്കൾക്കു സബ്സിഡിയോടെയുള്ള സൗരോർജ നിലയങ്ങൾ, നഗരത്തിലെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും സൗരോർജ പവർ പ്ലാന്റുകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, സൗരോർജത്തിൽ പ്രവർത്തിക്കന്ന സ്മാർട്ട് ബസ് ഷെൽട്ടറുകൾ, നഗരത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയവയാണു പദ്ധതിയിലൂടെ നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. വിവിധ ഹരിതോർജ ഉപകരണങ്ങൾ വ്യാപിപ്പിക്കുകയും സർക്കാർ വകുപ്പുകളുടെ സംയോജിത പ്രവർത്തനത്തിലൂടെ നഗരത്തെ സമ്പൂർണ ഹരിത നഗരമാക്കി മാറ്റുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

Author