അനുസ്മരണം സംഘടിപ്പിച്ചു

ഐഎന്റ്റിയുസി നേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന കാട്ടാക്കട മധുസൂദനന്‍ നായരുടെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു.ലോഡിംഗ് ആന്റ് ജനറല്‍ വര്‍ക്കേഴിസ് യൂണിയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്തു. കൈത്തറി ഉള്‍പ്പെടെയുള്ള അംസഘടിത മേഖലയിലെ തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളിലെ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച പൊതുപ്രവര്‍ത്തകനായിരുന്നു മധുസൂദനന്‍ നായരെന്ന് തമ്പാനൂര്‍ രവി പറഞ്ഞു. ഐഎന്റ്റിയുസിയെ ജില്ലയില്‍ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. മികച്ച സഹകാരിയും സംഘാടകനുമായിരുന്നു.ഇന്നത്തെ തൊഴിലാളി പ്രവര്‍ത്തകര്‍ക്ക് മാതൃകാപരമായ പൊതുജീവതമായിരുന്നു മധുസൂദനന്‍ നായരുടെതെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

വിതുര ശശി അധ്യക്ഷത വഹിച്ചു.പി.കെ വേണുഗോപാല്‍,ഉള്ളൂര്‍ മുരളി,കെ.എസ്.ഗോപകുമാര്‍,കുട്ടിച്ചല്‍ വേലപ്പന്‍,കാട്ടക്കട സുബ്രമണ്യന്‍,എംആര്‍ ബൈജു,എംഎ പത്മകുമാര്‍,വണ്ണമൂല രാജന്‍,പള്ളിച്ചല്‍ സതീഷ്,രാമചന്ദ്രന്‍,കുര്യാത്തി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment