സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ തുടങ്ങി വെച്ച പോരാട്ടം ഇനിയും തുടരുമെന്നു രമേശ് ചെന്നിത്തല

മാന്യതയുടെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഇരിക്കുന്ന കസേരയെ ഇനിയും അപമാനിക്കാതെ രാജിവെച്ച് അന്വേഷണത്തെ നേരിടാനുള്ള ആര്‍ജവം പിണറായി വിജയന്‍ കാണിക്കണം.

സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായി വിജയന് നേരിട്ട് പങ്കുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മറുപടിയായി കടങ്കഥയും പഴഞ്ചൊല്ലും പറഞ്ഞ പിണറായിക്ക് ഇപ്പോഴെന്താണ് പറയാനുള്ളത്.
നിങ്ങളുടെ കൂട്ടുപ്രതിയാണ് ഇന്നലെ കോടതിയില്‍ രഹസ്യമൊഴി കൊടുത്തത്.

കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെയും പങ്ക് പുറത്തുവന്നത് മുതല്‍ സര്‍ക്കാര്‍ തലത്തില്‍ നടന്ന വന്‍ അഴിമതിയുടെയും കള്ളക്കടത്തിന്റെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രി തന്നെയാണെന്ന് വ്യക്തമായിരുന്നു.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍
അന്ന് ഞാനുയര്‍ത്തിയ ആരോപണത്തെ സാധൂകരിക്കുന്നതാണ് കേസിലെ പ്രധാന പ്രതിയുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സിയല്ല ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. കേസിലെ പ്രധാന പ്രതിയായ വ്യക്തി തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലെ ഭാഗമാണിത്. ആ രഹസ്യമൊഴിയില്‍ നിന്ന് പുറത്തുപറയാന്‍ അനുവദനീയമായ ഏറ്റവും ചുരുങ്ങിയ കാര്യങ്ങളാണ് പ്രതി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞത്.

സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ തുടങ്ങി വെച്ച പോരാട്ടം ഇനിയും തുടരുമെന്നും ചെന്നിത്തല പറഞ്ഞു

Leave Comment