വിജിലൻസ് കോടതി വിധിക്കെതിരെ തിടുക്കപ്പെട്ട് ഹൈക്കോടതിയിൽനിന്നു താത്ക്കാലികവിധി സമ്പാദിച്ചത് ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായതിനാൽ : രമേശ് ചെന്നിത്തല

Spread the love

തിരുഃ ബ്രൂവറിക്കേസിൽ ശിക്ഷിക്കപ്പെടുമെന്ന ഭയമാണ് രേഖകൾ ഹാജരാക്കാനുള്ള വിജിലൻസ് കോടതി വിധിക്കെതിരെ തിടുക്കപ്പെട്ട് ഹൈക്കോടതിയിൽനിന്നു താത്ക്കാലിക വിധി സമ്പാദിച്ചതിന്റെ പിന്നിലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഫയലുകൾ കോടതി പരിശോധിച്ചാൽ പിണറായി വിജയൻ ഉൾപ്പെടെയുളളവർ നടത്തിയ കൊടിയ അഴിമതി പുറത്തു വരും. ഇത് ഭയന്നാണ് താത്ക്കാലിക വിധി സമ്പാദിച്ചത്. തൻ്റെ ഭാഗം കോടതി കേട്ടിട്ടില്ല. ഹൈക്കോടതിയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തും. ധനകാര്യ വകുപ്പ് തീർപ്പാക്കിയ ഫയൽ ഹാജരാക്കാൻ എന്തിനാ ഭയക്കുന്നതെന്ന് ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമായി. ഇതുകൊണ്ടൊന്നും നിങ്ങൾ രക്ഷപ്പെടാൻ പോകുന്നില്ല. തൻ്റെ നിയമപോരാട്ടം തുടരും . സത്യം പുറത്ത് കൊണ്ടുവരും. ഒരു മാനദണ്ഡവും പാലിക്കാതെ ഇഷ്ടപ്പെട്ടവർക്കും കടലാസ് ലേബലിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും നിയമo മറികടന്നു കോടിക്കണക്കിനു രൂപ മൂല്യമുള്ള ഭൂമി പാട്ടത്തിനു നൽകിയതുൾപ്പടെയുള്ള സർക്കാർ ഉത്തരവുകൾ അഴിമതിയല്ലാതെ പിന്നെന്താണ്. താൻ പ്രതിപക്ഷ നേതാവായിരിക്കെ ഈ കൊടിയ അഴിമതി പുറത്തു കൊണ്ടുവന്നതുകൊണ്ടു മാത്രമാണ് അന്നത്തെ പിണറായി സർക്കാരിന് ഉത്തരവുകൾ പിൻവലിക്കേണ്ടി വന്നത്. നിങ്ങൾ എത്ര ബാരിക്കേഡുകൾകൊണ്ട് മറയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരികതന്നെ ചെയ്യുമെന്നു ചെന്നിത്തല പറഞ്ഞു.

Author