പ്രത്യാശ: ഉപജീവന ഉപാധിയായി സൂക്ഷ്മ സംരംഭങ്ങൾ

Spread the love

സ്ത്രീകൾക്കായ് : 44
ദാരിദ്ര്യ നിർമ്മാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന ഉപജീവന ഉപാധിയാണ് കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങൾ. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ദരിദ്ര ജനവിഭാഗങ്ങളിൽ ഉൾപ്പെടുന്ന കുടുംബശ്രീ സ്ത്രീകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും തൊഴിലവസരം സൃഷ്ടിക്കുകയും സാമ്പത്തിക സ്വാശ്രയത്വം ഉണ്ടാക്കുകയുമാണ് പ്രത്യാശ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2017ൽ ആണ് പ്രത്യാശ സ്‌കീം ആരംഭിക്കുന്നത്. നിലവിൽ 592 വ്യക്തിഗത സംരംഭങ്ങളും 278 സംഘ സംരംഭങ്ങളും പദ്ധതിക്ക് കീഴിൽ ആരംഭിച്ചിട്ടുണ്ട്. മൈക്രോസംരംഭങ്ങൾ, ടെയ്‌ലറിംഗ് യൂണിറ്റുകൾ, ആഭരണ നിർമ്മാണ യൂണിറ്റ്, കിയോസ്‌ക്, ജൂസ് കൗണ്ടർ, ഡാൻസ് ഗ്രൂപ്പ് തുടങ്ങിയ വിവിധങ്ങളായ സംരംഭങ്ങൾ നടത്തിവരുന്നു. വ്യക്തിഗത സംരംഭം ആരംഭിക്കാൻ പരമാവധി 50,000 രൂപ പ്രത്യാശ സ്റ്റാർട്ട് അപ്പ് ഫണ്ടായി ലഭിക്കും. ഗ്രൂപ്പ് സംരംഭങ്ങളിൽ ഒരംഗത്തിന് 50,000 രൂപ എന്ന നിലയിൽ പരമാവധി 2.5 ലക്ഷം രൂപ ലഭിക്കും.
ലക്ഷ്യം:* സാമ്പത്തികവും സാമൂഹികപരവുമായി സ്ത്രീശാക്തീകരണവും ഉന്നമനവും
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട കുടുംബശ്രീ അംഗങ്ങൾക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ കഴിവിനൊത്ത തൊഴിൽ കണ്ടെത്താൻ സഹായം. അതിലൂടെ ദാരിദ്ര്യ ലഘൂകരണം സാധ്യമാക്കുന്നു.
* നൂതനമായ തൊഴിൽ സംരംഭങ്ങൾ കണ്ടെത്തി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.
* പ്രാദേശിക സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടുക.
#sthreekalkkayi #prathyasa #kudumbasree #kerala

Author