കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40950 കോടി വായ്പ വിതരണം ചെയ്തു

നിക്ഷേപം 69,907 കോടികേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2021-22) 40,950.04 കോടി രൂപ വായ്പയായി നല്‍കിയെന്നു സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. ഇക്കാലയളവില്‍ 69907.12 കോടി രൂപ നിക്ഷേപമുണ്ടാക്കാനായി. നിക്ഷേപ സമാഹരണത്തിലും വായ്പാ വിതരണത്തിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരള ബാങ്കിന് മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.2019 നവംബറില്‍ രൂപീകൃതമായ കേരള ബാങ്കിന്റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന നേട്ടം മികച്ചതാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. 110857.15 കോടി രൂപയുടെ ബിസിനസാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്ക് നടത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 4460.61 കോടി അധികമാണിത്.നിഷ്‌ക്രിയ ആസ്തി (എന്‍.പി.എ) 31.03.2021 ല്‍ 14.47 ആയിരുന്നത് 31.03.2022 ല്‍ 13.35 ശതമാനമായി കുറയ്ക്കാനായി. 31.03.2021 ല്‍ 5738.60 കോടി ആയിരുന്ന നിഷ്‌ക്രിയ ആസ്തി (എന്‍.പി.എ) 31.03.2022 ല്‍ 5466.54 കോടിയായി കുറഞ്ഞു. ബാങ്കിന്റെ വരുമാനം 31.03.2021 ല്‍ 5933.24 കോടിയായിരുന്നത് 31.03.2022 ല്‍ 6349.49 കോടിയായി വര്‍ധിച്ചു.നിക്ഷേപം 31.03.2021 ല്‍ 66731.61 കോടി ആയിരുന്നത് 31.03.2022 ല്‍ 69907.12 കോടിയായും വര്‍ധിച്ചു. 31.03.2021 ല്‍ 39664.93 കോടി ആയിരുന്ന വായ്പാ വിതരണം 31.03.2022 ല്‍ 40950.04 കോടിയായും വര്‍ധിച്ചു. 31.03.2021 ല്‍ 61.99 കോടി ആയിരുന്ന അറ്റ ലാഭം 31.03.2022 ല്‍ 77.24 കോടി ആയിട്ടാണ് ഉയര്‍ന്നത്. കോവിഡ് പ്രതിസന്ധിയും, പുനക്രമീകരിച്ച വായ്പയ്ക്ക് ആര്‍ബിഐ നിഷ്‌കര്‍ഷിക്കുന്ന നിരക്കില്‍ പ്രൊവിഷന്‍ വച്ചതും നെറ്റ് പ്രോഫിറ്റില്‍ വലിയ വളര്‍ച്ച ഉണ്ടാകാതിരിക്കാന്‍ കാരണായി. ഓപ്പറേറ്റിങ് പ്രോഫിറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 164.39 കോടിയുടെ വളര്‍ച്ച ഉണ്ടായി. 2021 മാര്‍ച്ചില്‍ 172.74 കോടി ആയിരുന്ന ഓപ്പറേറ്റിങ് പ്രോഫിറ്റ് 2022 മാര്‍ച്ചില്‍ 336.39 കോടിയായിട്ടാണ് ഉയര്‍ന്നത്.

കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, ഭരണ സമിതി അംഗങ്ങളായ പി. ഗഗാറിന്‍, അഡ്വ. എസ്. ഷാജഹാന്‍, കേരള ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്മെന്റ് ചെയര്‍മാന്‍ വി. രവീന്ദ്രന്‍, കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.എസ്. രാജന്‍, കേരള ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍മാരായ കെ.സി. സഹദേവന്‍, റോയി എബ്രഹാം, കേരള ബാങ്ക് ബി.പി.സി.സി ഡിപ്പാര്‍ട്ട്മെന്റ് ജനറല്‍ മാനേജര്‍ അനില്‍ കുമാര്‍ എ. തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Leave Comment