ഇസാഫ് സംഘം സംഗമം ജില്ലാതല ഉദ്ഘാടനം

തിരുവനന്തപുരം: ഇസാഫ് സംഘം സംഗമം ജില്ലാതല ഉദ്ഘാടനം അഡ്വ. വി. കെ. പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡി യും സിഇഒയുമായ കെ. പോൾ തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ മികച്ച സംഘങ്ങൾക്കുള്ള പുരസ്‌കാരം അഡ്വ. എം. വിൻസെന്റ് എംഎൽഎ നൽകി.

മികച്ച സംരംഭകർക്കുള്ള ഇസാഫ് ബാങ്ക് പുരസ്‌കാരം കൗൺസിലർ ഷീജ മധു വിതരണം ചെയ്തു. ചെറുകിട നിക്ഷേപ സമാഹരണം മികച്ച രീതിയിൽ പൂർത്തീകരിച്ച ശാഖകൾക്കുള്ള പുരസ്കാര വിതരണം ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിങ്‌സ് മാനേജിങ് ഡയറക്ടർ മെറീന പോൾ നിർവഹിച്ചു. ഇസാഫ് ബാങ്ക് ഡയറക്ടർ തോമസ് ജേക്കബ്, മാർക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി. കെ., മൈക്രോ ബാങ്കിംഗ് ഹെഡ് അനിത ശേഖർ, ക്ലസ്റ്റർ ഹെഡ് മനു ജയദേവൻ, ഇസാഫ് കോ ഓപ്പറേറ്റീവ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രാജേഷ് ശ്രീധരൻപിള്ള, ഐ ടി ഹെഡ് ഗോപകുമാർ വി. മേനോൻ, ഏജൻസി ബാങ്കിംഗ് ഹെഡ് പ്രശാന്ത് ബി. പിള്ള, ക്ലസ്റ്റർ ഹെഡ് മിനി ജോസഫ്, ടെറിറ്ററി ഹെഡ് ഷൈനി വർഗീസ്, സോഷ്യൽ ഇനിഷ്യേറ്റീവ് മാനേജർ ഗിരീഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ്

ഇസാഫ് സംഘം സംഗമം ജില്ലാതല ഉദ്ഘാടനം അഡ്വ. വി. കെ. പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡി യും സിഇഒയുമായ കെ. പോൾ തോമസ്, ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ മെറീന പോൾ, എംഎൽഎ അഡ്വ. എം. വിൻസെന്റ്, കൗൺസിലർ ഷീജ മധു എന്നിവർ സമീപം.

Report :  Asha Mahadevan (Account Executive )

Leave Comment