ജാതി-മത വേർതിരിവുകൾ ഇല്ലാത്ത സമൂഹ നിർമ്മിതിയ്ക്ക് വേണ്ടി പരിശ്രമിക്കണം : ഡോ. ശരണ്‍കുമാര്‍ ലിംബാളെ

Spread the love

ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ മാറ്റിവച്ച് മനുഷ്യനെ മനുഷ്യനായി കാണണമെന്ന് ദളിത്‌ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനും നാസിക്കിലെ വൈ സി എം സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് മുന്‍ ഡയറക്ടറുമായ ഡോ. ശരണ്‍കുമാര്‍ ലിംബാളെ പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ‘ദളിത്‌ സ്വത്വം: ഭൂതവും വർത്തമാനവും’ എന്ന വിഷയത്തില്‍ സർവ്വകലാശാലയിലെ അക്കാദമിക സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി-മത വേർതിരിവുകളില്ലാത്ത സമൂഹ നിർമ്മിതിയാണ് ഇന്നിന്റെ ആവശ്യം. വിദ്യാഭ്യാസത്തെ സാമൂഹിക മാറ്റത്തിനുളള ആയുധമായി കണക്കാക്കി ദളിത് ഉന്നമനം സാധ്യമാക്കണം, ഡോ. ശരണ്‍കുമാര്‍ ലിംബാളെ പറഞ്ഞു. വൈസ് ചാൻസലര്‍ പ്രൊഫ. എം. വി. നാരായണന്‍, ഡോ. ശരണ്‍കുമാര്‍ ലിംബാളെയെ പൊന്നാടയണിയിച്ച് ഫലകം നൽകി ആദരിച്ചു. ഹിന്ദി വിഭാഗം അധ്യക്ഷ ഡോ. കെ. ശ്രീലത ചടങ്ങിൽ അധ്യക്ഷയായിരുന്നു. പ്രൊഫ. ചിത്ര പി., ഡോ. അച്ചുത നന്ദ മിശ്ര എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ്: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അക്കാദമിക സമൂഹത്തെ അഭിസംബോധന ചെയ്യുവാനെത്തിയ ദളിത്‌ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനും നാസിക്കിലെ വൈ സി എം സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് മുന്‍ ഡയറക്ടറുമായ ഡോ. ശരണ്‍കുമാര്‍ ലിംബാളെയെ വൈസ് ചാൻസലർ പ്രൊഫസർ എം. വി. നാരായണൻ പൊന്നാടയണിയിച്ച് ആദരിക്കുന്നു. ഹിന്ദി വിഭാഗം അധ്യക്ഷ ഡോ. കെ. ശ്രീലത സമീപം.

 

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

Author