കേരളത്തിൽ സാന്നിധ്യം വ്യാപിപ്പിച്ചു മണപ്പുറം ഗ്രൂപ്പിന്റെ ആശിർവാദ് മൈക്രോഫിനാൻസ്

തൃശൂർ: മണപ്പുറം ഗ്രൂപ്പിനു കീഴിലുള്ള മൈക്രോഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് ഗോള്‍ഡ് ലോണിൻറെ പുതിയ ഓഫീസ് തൃശ്ശൂര്‍ നാട്ടികയിൽ പ്രവര്‍ത്തനമാരംഭിച്ചു. മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഓയുമായ വി.പി നന്ദകുമാര്‍ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് പ്രൊമോട്ടറും വി.പി നന്ദകുമാറിൻറെ പത്‌നിയുമായ സുഷമ നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു.

ആശിര്‍വാദ് മൈക്രോഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ബി.എന്‍.രവീന്ദ്ര ബാബു, സീനിയർ വൈസ് പ്രസിഡൻറ് മുത്തു ഭാസ്കര്‍, മറ്റു ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഇതിനോടകം ഇന്ത്യയിലുടനീളമായി ആശിര്‍വാദ് മൈക്രോഫിനാന്‍സിനു 208 ഗോള്‍ഡ് ലോണ്‍ സ്ഥാപനങ്ങളാണുള്ളത്.

Photo Caption: മണപ്പുറം ഗ്രൂപ്പിനു കീഴിലുള്ള മൈക്രോഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് ഗോൾഡ് ലോണിൻറെ നാട്ടികയിൽ ആരംഭിച്ച പുതിയ ഓഫീസ് മണപ്പുറം ഫിനാൻസ് എം.ഡിയും സി.ഇ.ഓ യുമായ വി.പി നന്ദകുമാർ ഉദ്ഘാടനം നിർവഹിക്കുന്നു.

Report : Asha Mahadevan (Account Executive )

Leave Comment