ഡോ. നവജ്യോത് ഖോസ പുതിയ ലേബർ കമ്മിഷണർ

ഡോ നവജ്യോത് ഖോസ പുതിയ ലേബർ കമ്മിഷണറായി ചുമതലയേറ്റു. തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്നു. തശ്ശൂർ അസിസ്റ്റന്റ് കളക്ടറായി സർവീസിൽ പ്രവേശിച്ച നവജ്യോത് ഖോസ തലശ്ശേരി സബ്കളക്ടർ, ഫുഡ് സേഫ്റ്റി കമ്മിഷണർ,മെഡിക്കൽ സർവീസസ് എംഡി, നാഷണൽ ആയുഷ്മിഷൻ എം ഡി എന്നീ ചുമതലകളും നിർവഹിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ മികച്ച കളക്ടർക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കളക്ടറായിരിക്കേയുള്ള മികച്ച പ്രവർത്തനങ്ങളുടെ ഫലമായി ഭൂഗർഭ ജല സംരക്ഷണത്തിനുള്ള കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നാഷൽ വാട്ടർ അവാർഡും കുട്ടികളിലെ ഡ്രഗ് ഡി അഡിക്ഷൻ പ്രവർത്തനങ്ങൾക്ക് നാഷണൽ കമ്മിഷൻ ഫോർ ചൈൽഡ് റൈറ്റ് പ്രൊട്ടക്ഷൻ തിരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച 20 ജില്ലകളിലൊന്നെന്ന ബഹുമതിയും തിരുവനന്തപുരത്തെ തേടിയെത്തി. പഞ്ചാബ് സ്വദേശിയായ നവജ്യോത് ഖോസ 2012 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥയാണ്. അമൃത്‌സർ ഗവ. ഡെന്റൽ കോളേജിൽ നിന്നാണ്് ബിരുദം കരസ്ഥമാക്കിയത്. ഭർത്താവ് ഡോ ലാൽജീത് സിംഗ് ബ്രാഡ് . മൂന്ന് വയസ്സുകാരിയായ അനാഹത് മകളാണ്.
Labour Commissionerate,
Thozhil Bhavan, Thiruvananthapuram- 695033
Website: www.lc.kerala.gov.in
facebook;facebook.com/labour.publicity.7
https://www.youtube.com/c/labourcommissionerategovernmentofkerala
Ph: 0471 2783908
Mob : 8547655229 (o)

Leave Comment